ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ ആയ ജനറൽ സാം മാനേക് ഷായുടെ സംഭവ ബഹുലമായ ജീവിതത്തെ
ആസ്പദമാക്കി വിക്കി കൗശാൽ നായകനാകുന്ന’സാംബഹദൂർ’റിലീസ് അടുത്തവർഷം ഡിസംബറിൽ.മേഘന ഗുൽസാര്‍ ആണ് ചിത്രത്തിൻറെ സംവിധായിക.ആർഎസ്പിവി ഫിലിംസിന്റെ ബാനറിൽ റോണി സ്ക്രൂവാല ആണ് ചിത്രം നിർമ്മിക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മഹാനും തന്ത്രശാലിയും ആയ പട്ടാളക്കാരനായാണ് സാം മനേക് ഷായെ വിലയിരുത്തുന്നത്.1971 ഇന്ത്യ പാക് യുദ്ധത്തിൽ സാം മനേക് ഷായുടെ നേതൃത്വ മികവിലാണ് ഇന്ത്യ പാകിസ്ഥാന് മേൽ ഉജ്ജ്വല ജയം നേടിയത്.ഈ കലയളവിൽ അദ്ദേഹം ആയിരുന്നു ഇന്ത്യൻ കരസൈന്യാധിപൻ.1971 യുദ്ധത്തിലൂടെ ഏഷ്യയുടെ മാപ്പ് തിരുത്തിക്കുറിച്ച വ്യക്തി,ബംഗ്ലാദേശ് വിമോചകൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് സാം മനേക് ഷായ്ക്ക് ഉള്ളത്.
ഇന്ത്യയുടെ പ്രഥമ ഫീൽഡ് മാർഷലായ മനേക് ഷായ്ക്ക് 1968-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽ പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റായി സൈനിക ജീവിതം ആരംഭിച്ച മനേക് ഷാ ഒരു സുപ്രധാന സൈനികശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ചയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു അധ്യായമാണ്.2008 ജൂൺ 27ന് 94 വയസ്സുള്ളപ്പോൾ വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം മരണമടഞ്ഞത്.
ശശാങ്ക് ഖെയ്താനൻ സംവിധാനം ചെയ്യുന്ന ഗോവിന്ദ മേരാ നാം എന്ന ചിത്രമാണ് വിക്കി കൗശാലിൻെതായി റിലീസ് ചെയ്യാനുള്ളത്. വിക്കിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രമാണ്’സർദാർ ഉദ്ധം’.ഷൂജിത് സിര്‍കാർ സംവിധാനം ചെയ്ത ചിത്രത്തിൽ സ്വാതന്ത്ര്യ സമര സേനാനിയായ ഉദ്ധം സിംഗ് ആയിട്ടാണ് വിക്കി കൗശാൽ എത്തിയത്.1919 ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ അടിസ്ഥാനമാക്കിയാണ് ചിത്രം കഥ പറയുന്നത്.