കുടുംബ വിളക്ക് എന്ന ജനപ്രിയ സീരിയലിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് അമൃത നായർ. ചുരുങ്ങിയ സമയം കൊണ്ടാണ് മിനി സ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം ശീതളായി നടി മാറിയത്. ശീതൾ എന്ന കഥാപാത്രത്തിന് വലിയ രീതിയിലുള്ള മേക് ഓവർ തന്നെ അമൃത നടത്തിയിരുന്നു. പാർവതി വിജയ് ആയിരുന്നു പരമ്പരയിൽ നിന്നും പിന്മാറിയത്. പാർവതി മൃദുലയുടെ സഹോദരിയാണ്. ആ സാഹചര്യത്തിലാണ് അമൃത പിന്നീട് ശീതൾ ആയി തന്നെ ഈ സീരിയലിലേക്ക് എത്തിച്ചേർന്നത്.
ഇതിനിടയിലാണ് പ്രേക്ഷകർക്ക് നിരാശ നൽകുന്ന രീതിയിലുള്ള വാർത്തകൾ കഴിഞ്ഞദിവസം മുതൽ പ്രചരിച്ചത്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അമൃതയുടെ ഒരു വിഷമം തന്നെയാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചപ്പോൾ ഉണ്ടായ അബദ്ധത്തെ കുറിച്ചാണ് ഇപ്പോൾ അമൃത തന്നെ സോഷ്യൽ മീഡിയത്തിൽ എത്തി പറയുന്നത്.
ഫ്രൈഡ് റൈസും കൊത്തുപൊറോട്ടയും ഓർഡർ ചെയ്തപ്പോൾ സംഭവിച്ചത് വളരെ വിഷമമായ സംഭവമാണെന്നും എന്റെ 750 രൂപ അങ്ങനെ പോയതിൽ എനിക്ക് നല്ല വിഷമം ഉണ്ടെന്നും ഒന്നും കഴിക്കാൻ സാധിച്ചില്ല എന്നും അമൃത തന്നെ പറയുന്നുണ്ട്. അടൂർ ഉള്ള ഒരു സ്ഥാപനത്തിൻറെ പേരും ഹോട്ടലിന്റെ പേരും താരം വ്യക്തമാക്കുന്നുണ്ട്. അവിടെ പരാതിപ്പെട്ടപ്പോൾ ഓക്കേ എന്നൊക്കെ പറഞ്ഞതല്ലാതെ മറ്റൊരു രീതിയിലും ഒരു നീക്കങ്ങളും ഉണ്ടായില്ല എന്നും ദയവുചെയ്ത് നിങ്ങൾ അടൂർ ഭാഗത്തോട് പോവുകയാണെങ്കിൽ ഈ ഹോട്ടലിൽ കയറി കഴിക്കരുത് എന്നും അമൃത ഇപ്പോൾ പറയുകയാണ്.
കൊത്തു പൊറോട്ട എന്ന് പറഞ്ഞ് അവർ ഉണ്ടാക്കിത്തന്നത് വേറെ എന്തോ ആണ്. 10 പീസ് ഓർഡർ ചെയ്തപ്പോൾ പ്രോൺസ് കിട്ടിയത് വെറും ആറ് പീസ് ആണ്. ഫ്രൈഡ് റൈസ് പോലും വായിൽ വയ്ക്കാൻ കൊള്ളില്ലായിരുന്നു. ഇത്തരം രീതിയിലുള്ള കാര്യങ്ങളാണ് ഇപ്പോൾ അമൃത തുറന്നു പറയുന്നത്. ഞാൻ അത്യാവശ്യം ഫുഡ് കഴിക്കുന്ന ആളാണ് അത്കൊണ്ട് എനിക്കിങ്ങനെ വൃത്തിയില്ലാത്ത ഫുഡ് രുചിയില്ലാത്ത ഫുഡ് കണ്ടാൽ ദേഷ്യം വരും.
അതുകൊണ്ട് ഞങ്ങൾ ബില്ല് പേ ചെയ്ത അത് അവിടെ അതുപോലെ വെച്ചതിനുശേഷം ഞങ്ങൾ ഹോട്ടലിൽ നിന്ന് കംപ്ലൈന്റ്റ് ചെയ്ത് ഇറങ്ങുകയാണെന്ന് അമൃത പറയുന്നു. നിങ്ങൾക്കെങ്കിലും ഇങ്ങനെ ഈ രാത്രി ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന് കരുതി പറയുന്നതൊന്നും അമൃത കൂട്ടിച്ചേർക്കുന്നു.