മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ എന്ന് തന്നെ പറയാം. നീണ്ട ഇടവേളയ്ക്കുശേഷം മഞ്ജു വെളുത്തിരയിലേക്ക് മടങ്ങിയെത്തിയപ്പോൾ തിരിച്ചുവരവിന് ഒരുപാട് ആരാധകരാണ് മഞ്ജുവിന് ഒപ്പം നിന്നത്. ദിലീപുമായുള്ള വിവാഹമോചനത്തിനുശേഷം സിനിമയിലേക്ക് തിരിച്ചു വന്ന മഞ്ജുവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി സിനിമകളും അതനുസരിച്ച് ഇപ്പോൾ മഞ്ജുവിന്റെ ജീവിതം മാറിക്കൊണ്ടിരിക്കുന്നു.
മടങ്ങിവരവിൽ വലിയ ഒരു മേക്കോവർ ആണ് താരത്തിന് ഉണ്ടായത്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യാത്ര പോകാൻ ഒരുങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. “ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല. പക്ഷേ ഞാൻ എൻറെ വഴിയിലാണ്” എന്ന് അടിക്കുറിപ്പ് നൽകുകയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സന്തോഷത്തോടുകൂടി യാത്ര പോയി വരൂ എന്നാണ് ആരാധകർ എല്ലാവരും കുറിച്ചിരിക്കുന്നത്. തമിഴ് സൂപ്പർതാരം അജിത്തിനൊപ്പം ‘തുനിവ്’ എന്ന ചിത്രത്തിൻറെ തിരക്കിലാണ് ഇപ്പോൾ മഞ്ജു. സിനിമയുടെ ഷൂട്ടിംഗ് സമയത്തും മഞ്ജു സഹപ്രവർത്തകർക്കൊപ്പം യാത്രകൾ പോയിരുന്നു.
1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. താരത്തിന്റെ അഭിനയത്തിന് നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച നടിക്കുള്ള അവാർഡ് ഏഴോളം തവണ താരത്തിന് ലഭിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല പ്രൊഡക്ഷനിലും താരം കൈ വച്ചിട്ടുണ്ട്.
ചതുർമുഖം, ലളിതം സുന്ദരം എന്നീ സിനിമകൾക്ക് പുറമേ താരത്തിന്റെ ഇങ്ങനെ ഒരുങ്ങുന്ന കയറ്റം എന്ന ചിത്രം നിർമ്മിക്കുന്നതും താരം തന്നെയാണ്. വെള്ളരി പട്ടണം, ആയിഷ, തുനിവ്, കയറ്റം, 9എം എം, അമ്രികി പണ്ഡിറ്റ് തുടങ്ങിയവയാണ് മലയാളത്തിലും, ഹിന്ദിയിലും, തമിഴിലുമായി താരത്തിന്റെ റിലീസിംഗിന് ഒരുങ്ങുന്ന ചിത്രങ്ങൾ.