യുവനിര നായികമാരിൽ ഒരാളാണ് മലയാളികളുടെ പ്രിയപ്പെട്ട നടി ഐശ്വര്യ ലക്ഷ്മി. വളരെ ചുരുങ്ങിയ കാലം കൊണ്ട് ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ നിവിൻപോളിയുടെ നായികയായാണ് ഐശ്വര്യ ലക്ഷ്മി വെള്ളിത്തിരയിൽ എത്തുന്നത്. മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും സജീവമാണ് താരം.
ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും, തമിഴിലും, തെലുങ്കിലും നിരവധി സിനിമകൾ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ഗട്ട കുസ്തി ഡിസംബർ രണ്ടിന് പ്രദർശനത്തിന് തീയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ താരം പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. താൻ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ആരൊക്കെ എത്രവട്ടം ചോദിച്ചാലും പറ്റില്ലെന്ന് പറയുന്ന ഒരു കാര്യം എന്താണ് എന്ന ചോദ്യത്തിനാണ് താരം ഈ മറുപടി നൽകിയത്. തന്നോട് അമ്മ എപ്പോഴും ഇക്കാര്യം പറയാറുണ്ട് എന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ഒരിക്കൽ മാത്രമാണ് കല്യാണം കഴിച്ചാലോ എന്ന് വിചാരം മനസ്സിൽ ഉണ്ടായത്. ആദ്യമായി മനസ്സിൽ കല്യാണം കഴിച്ചാലോ എന്ന് തോന്നൽ ഉണ്ടായത് 70 വയസ്സ് ഒക്കെ കഴിയുമ്പോൾ ആരും കൂടെ ഉണ്ടാകില്ലെന്നും ഒറ്റയ്ക്ക് ആകുമെന്നും അമ്മ പറഞ്ഞപ്പോഴാണ്.
എന്നാൽ ഒന്നാലോചിച്ചു എങ്കിലും താൻ വൃദ്ധസദനത്തിൽ പൊയ്ക്കോളാം എന്ന് ഒടുവിൽ അമ്മയോട് പറഞ്ഞെന്നും താരം വ്യക്തമാക്കി. തൻറെ പുത്തൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഉണ്ടായ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. മണി രത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ എന്നാ ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. ചിത്രത്തിൻറെ രണ്ടാം പകുതിയിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് നിരവധി പ്രേക്ഷക സ്വീകാര്യത നേടാൻ സാധിച്ചു.