മലയാളി സംവിധായകൻ രാജേഷ് മോഹനൻ ഗോരഖ്പൂരിലെ എംപിയും ഭോജ്പുരി സിനിമയിലെ മെഗാസ്റ്റാറുമായ രവി കിഷന് ശുക്ലയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ്’മഹാദേവ് കാ ഗോരക്പൂർ’. ഒരു പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുന്ന ചിത്രം ഭോജ്പുരി സിനിമാ വ്യവസായത്തിന് രാജ്യാന്തരശ്രദ്ധ നേടിക്കൊടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിൽ ജയസൂര്യയെ നായകനാക്കി തൃശ്ശൂർ പൂരം എന്ന ചിത്രം രാജേഷ് മോഹനൻ സംവിധാനം ചെയ്തിരുന്നു.
ഭോജ്പുരി,ഹിന്ദി,തെലുങ്ക്,കന്നഡ,മലയാളം,തമിഴ് തുടങ്ങി 6 ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ക്യാൻവാസിൽ ആണ് ഒരുങ്ങുന്നത്.ഈ ചിത്രം ഭോജ്പുരി സിനിമയുടെ ഭാവിയെ മാറ്റിമറിക്കും എന്നാണ് രവി കിഷൻ അഭിപ്രായപ്പെടുന്നത്.നിർമ്മാതാക്കൾ ചിത്രം കേരളത്തിൽ ഷൂട്ട് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നെങ്കിലും തൻറെ നിർബന്ധത്തിലാണ് ഗോരഖ്പൂരിൽ ചിത്രീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
12 മുതൽ 15 കോടി വരെയാണ് ചിത്രത്തിൻറെ ബജറ്റ്.ഇത് ഭോജ്പുരി സിനിമ വ്യവസായത്തിന്റെ ചരിത്രത്തിലെ തന്നെ ഉയർന്ന ബജറ്റ് ആണ്.ദക്ഷിണേന്ത്യയില്‍ നിന്നുള്ള ടീം ഇവിടെ വന്ന് പ്രവര്‍ത്തിക്കുന്നു അതിലൂടെ ചിത്രത്തിൽ നിരവധി പ്രാദേശിക ജനതയ്ക്ക് തൊഴിൽ ലഭിക്കുന്നു.ഇത് ഭോജ്പുരി സിനിമയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്നും രവികിഷൻ പറഞ്ഞു.
അഹം അഗർവാൾ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അരവിന്ദ് സിംഗ് ആണ്.പ്രമോദ് പഥക്(ഹിന്ദി),ലാല്‍ (മലയാളം),രാജശ്രീ പൊന്നപ്പ(കന്നഡ),കിഷോര്‍ (തമിഴ്)മാനസി സെഹ്ഗാള,സുശീല്‍ സിംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.ചീഫ് അസോസിയേറ്റ് ഡയറക്ടർ എ.കെ രജിലേഷ്,മേക്കപ്പ് പ്രദീപ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.അമ്പാടി കെ ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്.