ബോളിവുഡിൽ നിന്ന് ഹോളിവുഡിൽ എത്തി വിജയം കൈവരിച്ച നടിയാണ് പ്രിയങ്ക ചോപ്ര. മറ്റൊരു ഇന്ത്യൻ താരത്തിനും ഹോളിവുഡിൽ ഇത്ര വലിയൊരു കരിയർ കെട്ടിപ്പിടിക്കാൻ സാധിച്ചിട്ടില്ല. കുറച്ചു സിനിമകൾ അഭിനയിച്ചു തിരിച്ചുവരിക എല്ലാ പ്രിയങ്ക ചോപ്ര ചെയ്തത്. തന്റെ ജീവിതം തന്നെ അങ്ങോട്ട് പറിച്ചു നട്ടു. നടി, ബിസിനസ് സംരംഭക, നിർമ്മാതാവ്, ഫാഷൻ ഐക്കൺ തുടങ്ങി പാല നിലകളിലും പ്രിയങ്കയ്ക്ക് ശോഭിക്കാൻ കഴിഞ്ഞു. പ്രിയങ്കയ്ക്ക് മുൻപും ശേഷവും ഇന്ത്യയിൽ നിന്നും മറ്റാർക്കും ഇത്ര വലിയൊരു വളർച്ച ഹോളിവുഡിൽ ഉണ്ടായിട്ടില്ല.
ബോളിവുഡ് തനിക്കെതിരെ നടന്ന നീക്കങ്ങൾ മൂലമാണ് ഹോളിവുഡിലേക്ക് മാറേണ്ടി വന്നതെന്ന് തുറന്നു പറഞ്ഞപ്പോൾ ആരാധകർക്ക് ഞെട്ടലായിരുന്നു. നെപ്പോട്ടിസത്തിന് പേരുകേട്ട ബോളിവുഡിൽ പ്രിയങ്കയ്ക്ക് നിരവധി ഹിറ്റ് സിനിമകൾ ലഭിച്ചില്ലെങ്കിലും കരിയറിൽ എപ്പോഴും വിവാദം ആയിരുന്നു. പ്രണയ ഗോസിപ്പുകൾ പ്രിയങ്കയെ വിടാതെ പിന്തുടർന്നു. പ്രിയങ്കക്കൊപ്പം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച നടന്മാരുടെ ഭാര്യമാർ പ്രിയങ്കയെ ഒതുക്കാൻ ശ്രമിച്ചത് പണ്ടുമുതലേ സംസാരമുണ്ട്. ഷാരൂഖാന്റെ ഭാര്യ ഗൗരി ഖാൻ, സുഹൃത്തും ഫിലിം മേക്കറും ആയ കരൺ ജോഹർ എന്നിവർ പ്രിയങ്ക ഷാറൂഖ് സൗഹൃദം അറിഞ്ഞ് നടിക്കെതിരെ തിരിഞ്ഞെന്നാണ് സംസാരം.
പ്രിയങ്കക്കൊപ്പം അഭിനയിക്കരുത് എന്ന് ഷാരൂഖിന് ഗൗരി കർശന നിയന്ത്രണം നൽകിയത്രെ. സമാനമായി അക്ഷയ കുമാറിൻ്റെ ഭാര്യയും പ്രിയങ്കക്കൊപ്പം അഭിനയിക്കരുത് എന്ന് ഭർത്താവിന് മുന്നറിയിപ്പ് നൽകി. എന്നാൽ ഇതാണ് തന്നെ ഒതുക്കാൻ ശ്രമിച്ചതിനു കാരണം എന്ന് പ്രിയങ്ക എവിടെയും പറഞ്ഞിട്ടില്ല. അതേസമയം കരിയറിൽ ഒരു ഘട്ടത്തിൽ നടിക്ക് അവസരങ്ങൾ കുറഞ്ഞു എന്നത് വാസ്തവമാണ്. മ്യൂസിക് ആൽബങ്ങളിലൂടെ ആയിരുന്നു പ്രിയങ്ക ഹോളിവുഡിലേക്ക് കടക്കുന്നത്. ടെലിവിഷൻ സീരിയസ് ആയ ക്വാൻ്റിക്കോയിൽ ലഭിച്ച വേഷം കരിയറിൽ വഴിത്തിരിവായി. നാളുകൾക്കു ശേഷം പ്രിയങ്ക അഭിനയിക്കുന്ന സീരിസ് ആണ് സിറ്റഡൽ.
ഇതിൻറെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തു വരികയാണ് പ്രിയങ്ക ചോപ്ര. ജീവിതത്തിലെ പുരുഷന്മാരെ പറ്റി പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലെ ഇൻസെക്യൂരിറ്റി തോന്നിയ പുരുഷന്മാർ ജീവിതത്തിൽ വന്നുപോയിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ഇൻസ്റ്റിക്യൂരിറ്റി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എൻറെ ജീവിതത്തിൽ അങ്ങനെ തോന്നാത്ത കുറച്ചു പുരുഷന്മാരുണ്ട്. പക്ഷേ ഈ വിജയത്തിൽ ഇൻസ്റ്റിക്യൂരിറ്റി തോന്നിയ പല പുരുഷന്മാരെയും ഞാൻ കണ്ടിട്ടുണ്ട്. കുടുംബത്തിലെ അന്നദാദാക്കളും കുടുംബത്തെ നയിക്കുന്നവരും എന്ന സ്വാതന്ത്ര്യവും അഭിമാനവും പുരുഷന്മാർ ആസ്വദിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു.
ഒരു സ്ത്രീ തന്നെക്കാൾ വിജയിച്ചാൽ അത് തന്റെ പരിധിയിലേക്കുള്ള ഭീഷണിയായവർ കാണുന്നു. അല്ലെങ്കിൽ സ്ത്രീ ജോലിക്ക് പോവുകയും അവർ വീട്ടിലിരിക്കുകയും ചെയ്യുമ്പോൾ പുരുഷന് വിഷമം തോന്നുന്നു എന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. കരയുന്നതിലും അമ്മയോടും സഹോദരിയോടും ഭാര്യയോടും കാമുകിയോടും വിഷമങ്ങൾ തുറന്നു പറയുന്നതിലും കുഴപ്പമില്ല എന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. തൻറെ അച്ഛനും അമ്മയ്ക്കും പരസ്പരം തുല്യ സ്ഥാനമാണ് നൽകിയിരുന്നത്. അമ്മ കൂടുതൽ സമ്പാദിക്കുമ്പോൾ അച്ഛൻ പ്രശ്നമൊന്നും ഇല്ലായിരുന്നു എന്നും പ്രിയങ്ക ഓർത്തു. ബോളിവുഡിൽ നിന്ന് ഏറെ നാളുകളായി മാറിനിൽക്കുകയാണ് പ്രിയങ്ക ചോപ്ര.