എല്ലാവർക്കും സുരക്ഷ ഒരുക്കുന്ന, എല്ലാവരും ഉറങ്ങുമ്പോൾ നമുക്ക് കാവലിരിക്കുന്ന സെക്യൂരിറ്റി ജീവനക്കാരുടെ കഥ പറയുന്ന ഷോർട്ട് ഫിലിം ആണ് ലൈഫ് ഓഫ് വാച്ച്മാൻ. എസ് കെ ജെ ടോക്സ് നിർമിച്ച സെക്യൂരിറ്റി ജീവനക്കാരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ലൈഫ് ഓഫ് വാച്ച്മാൻ’ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകനേട്ടമാണ് കൈവരിച്ചത്.
വൈശാഖ് ബാലചന്ദ്രൻ, സുജിത്ത് കെ ജെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ ബിഗ് സ്ക്രീൻ താരമായ വിനോദ് തോമസ് ആണ് പ്രധാന വേഷത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു സെക്യൂരിറ്റി തൊഴിലാളി ദൈനംദിനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും, പ്രതിസന്ധികളെയും അവർ സമൂഹത്തിൽ നിന്ന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെയും ചർച്ച ചെയ്യുന്ന ഷോർട്ട് ഫിലിം ആണ് ‘ലൈഫ് ഓഫ് വാച്ച്മാൻ’.
തുച്ഛമായ വേദനത്തിനു വേണ്ടി ജോലിചെയ്യുന്ന ഇവരോട് പലരും തികച്ചും മനുഷ്യത്വരഹിതമായി ആണ് പെരുമാറാറുള്ളത്. ഈ പ്രവണതകൾക്ക് ഒരു മാറ്റം വരുത്തുക എന്ന സന്ദേശം മുന്നോട്ടുവച്ചുകൊണ്ടാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. എസ് കെ ജെ ടാക്സ് എന്ന യൂട്യൂബ് ചാനലിലും ഫെയ്സ്ബുക്ക് പേജിലൂടെയും ആണ് ഷോർട്ട് ഫിലിം സ്ട്രീം ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ നല്ല രീതിയിൽ ഇറങ്ങി ചെല്ലാൻ ഈ ഷോർട്ട് ഫിലിമിന് സാധിച്ചു. കുറച്ചു സമയം കൊണ്ട് ഒന്നരലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞത്.