മലയാളത്തിൽ നിന്ന് സൂപ്പർസ്റ്റാർ പദവിയിലുള്ള നടനാണ് പൃഥ്വിരാജ്. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ മലയാള സിനിമയിലെ മുൻനിര നായിക നടൻ അവൻ കഴിഞ്ഞ വ്യക്തിയുമാണ് പൃഥ്വിരാജ്. നന്ദനത്തിൽ നിന്നും ആടുജീവിതം വരെ എത്തിനിൽക്കുന്ന പ്രിത്വിയുടെ കരിയറിൽ നേട്ടങ്ങൾ ഏറെയാണ്. നടൻ എന്നതിലുപരി നിർമ്മാതാവ് സംവിധായകൻ വിതരണക്കാൻ തുടങ്ങി പല നിലകളിൽ പൃഥ്വിരാജ് പേരെടുത്തു. അന്നും ഇന്നും നിരവധി ആരാധകരും പൃഥ്വിക്ക് ഉണ്ട്, ക്ലാസ്മേറ്റ്സ്, വാസ്തവം തുടങ്ങിയ സിനിമകളിലൂടെ തുടക്കകാലത്ത് തന്നെ സിനിമ രംഗത്ത് ഇരുത്തം വന്ന നടനായി മാറാൻ പൃഥ്വിരാജിന് കഴിഞ്ഞു. സിനിമയിൽ എന്തൊക്കെ നേട്ടങ്ങൾ ആഗ്രഹിച്ചു അതൊക്കെ പൃഥ്വി ഇന്ന് നേടിയെടുത്തതും ശ്രദ്ധേയമാണ്.
ഓഫ് സ്ക്രീനിൽ കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ്. തുടക്കകാലത്ത് കരിയറിൽ ഇതിൻറെ പേരിൽ ചില പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു. മോഹൻലാലും മമ്മൂട്ടിയും പ്രായത്തിനനുസരിച്ചുള്ള കഥാപാത്രം ചെയ്യണമെന്ന പൃഥ്വിരാജിന്റെ പരാമർശം അന്ന് വലിയ തോതിൽ ചർച്ച ആയിരുന്നു. സൂപ്പർസ്റ്റാറുകളുടെ ഫാൻസ് അന്ന് പൃഥ്വിക്ക് നേരെ സൈബർ ആക്രമണം നടത്തി. പൃഥ്വിരാജ് അഹങ്കാരിയാണെന്ന് പ്രതിച്ഛായയും സിനിമാലോകത്ത് ഉണ്ടായി. എന്നാൽ പിന്നീട് സാഹചര്യം മാറി. കുറ്റപ്പെടുത്തിയവർ തന്നെ പൃഥ്വിയെ പുകഴ്ത്തുകയും ചെയ്തു. കരിയറിൽ ഒട്ടനവധി നടിമാർക്കൊപ്പം പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. നടി കാവ്യയെ കുറിച്ച് പൃഥ്വിരാജ് മുമ്പ് പറഞ്ഞ വാക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മലയാളികളെല്ലാവരും കാവ്യയെ മിക്കപ്പോഴും കണ്ടിരിക്കുന്നത് അയൽവക്കത്തെ പെൺകുട്ടി നാണം കുണുങ്ങി നായിക എന്ന നിലക്കാണ്. കാവ്യ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരിൽ ഒരാളാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ കാവ്യ എക്സ്പ്ലോർ ചെയ്യാൻ വളരെ ചുരുക്കം സിനിമകൾക്ക് സാധിച്ചിട്ടുള്ളൂ. അതിലൊരു സിനിമ ഞാൻ അഭിനയിച്ച വാസ്തവം ആയിരുന്നു. അതിൽ സ്ക്രീൻ ടൈം വളരെ കുറച്ചു മാത്രമായിരുന്നെങ്കിലും എനിക്ക് കാവ്യ മാധവൻ എന്ന നടിയെ നോക്കുമ്പോൾ അതൊരു ഐ ഓപ്പണിങ് പെർഫോമൻസ് ആയിരുന്നു. പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ. നടൻ ദിലീപുമായുള്ള വിവാഹശേഷം സിനിമാ രംഗത്തുനിന്ന് മാറിനിൽക്കുകയാണ് കാവ്യ മാധവൻ. വാസ്തവം, അനന്തഭദ്രം, കഥ, ക്ലാസ്മേറ്റ്സ് തുടങ്ങിയ സിനിമകളിൽ പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രി എപ്പോഴും ശ്രദ്ധ നേടിയിരുന്നു.
അതേസമയം കാവ്യയുടെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ നായകനായി അറിയപ്പെട്ടത് നടൻ ദിലീപ് ആണ്. ദിലീപ് തന്നെ കാവ്യയുടെ ജീവിതത്തിലും നായകനായി. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ കാവ്യ മലയാള സിനിമ രംഗത്ത് ഉണ്ടാക്കിയ തരംഗം ചെറുതല്ല. നിരവധി സിനിമകൾ കാവ്യ നായികയായി എത്തി. മറ്റ്നടിമാർ തമിഴിലേക്കും തെലുങ്ക് ലേക്കും കടന്നപ്പോൾ കാവ്യ മലയാളത്തിൽ തന്നെ തുടർന്നു. കരിയറിൽ നിന്നും ദിലീപുമായുള്ള ഗോസിപ്പ് കാവ്യയുടെ പേരിൽ വന്നിരുന്നു. മഞ്ജു വാര്യർ ദിലീപ് വിവാഹമോചനത്തിന് കാരണം കാവ്യമായുള്ള ബന്ധമാണെന്ന് വരെ ഗോസിപ്പുകൾ വന്നിട്ടുണ്ട്. 2017ലാണ് ദിലീപും കാവ്യയും വിവാഹം കഴിക്കുന്നത്.