മലയാളികൾ ഏറ്റെടുത്ത ഒരു താരകുടുംബം തന്നെയാണ് സംവിധായകൻ പ്രിയദർശന്റെ കുടുംബം. പ്രിയദർശനും ലിസിയും കല്യാണിയും സിദ്ധാർത്ഥം മലയാളികൾക്ക് എന്നും പ്രിയങ്കരനാണ്. പ്രിയദർശനും ലിസിയും തമ്മിൽ വേർപിരിഞ്ഞുവെങ്കിലും മക്കളുടെ കാര്യത്തിൽ ഇവർ ഒന്നിക്കുമെന്ന് പണ്ടുമുതൽ തന്നെ ഇവർ അഭിമുഖങ്ങളിലും മറ്റും പറയുന്നത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. ഇപ്പോൾ പ്രിയദർശന്റെയും ലിസിയുടെയും ജീവിതത്തിൽ ഒരു സന്തോഷ നിമിഷമാണ് കടന്നുപോയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചെന്നൈയിലെ ഇവരുടെ ഫ്ലാറ്റിൽ വെച്ച് സ്വകാര്യ ചടങ്ങിൽ മകൻറെ വിവാഹം നടത്തിയത്.
പ്രിയദർശനും ലിസിയും ഒരുമിച്ച് നിന്ന് മകൻറെ വിവാഹത്തിന് എത്തിയത് മലയാളികൾ വൈറലാക്കി കഴിഞ്ഞു. നിലവിളക്ക് കത്തിച്ച് ഐശ്വര്യത്തിൽ നിൽക്കുന്ന ലിസിയും പറയെടുത്ത് പ്രിയദർശനും നിൽക്കുന്നതും ചടങ്ങുകൾ എല്ലാം പുരോഗമിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മകൻറെ കല്യാണത്തിന് എന്തൊക്കെ തന്നെ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായാലും കൈകോർത്ത് പിടിച്ച താര ദമ്പതികളെ കുറിച്ച് മലയാളക്കര വാഴ്ത്തി പാടുന്നു. സന്തോഷത്തിൽ ആറാടി തന്നെയാണ് കല്യാണിയും നിൽക്കുന്നത് എന്നും കല്യാണിയുടെ സന്തോഷം മുഖത്ത് കാണാനാകുന്നു എന്നും ആരാധകർ തന്നെ ചിത്രങ്ങൾ കണ്ടു കുറിക്കുന്നുണ്ട്. ഹിന്ദു രീതിയിലുള്ള വിവാഹ ചടങ്ങുകൾ ആയിരുന്നു കഴിഞ്ഞദിവസം ചെന്നൈയിലെ സ്വകാര്യ ഫ്ലാറ്റിൽ വച്ച് നടന്നത്.
20 പേർ മാത്രം പങ്കെടുത്തിരുന്ന ഇവരുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ ഇന്നലെ രാത്രിയോടെ ആയിരുന്നു പുറത്തുവന്നത് പോലും. എല്ലാം കഴിഞ്ഞ് ചടങ്ങുകൾ എല്ലാം പുരോഗമിച്ചു കഴിഞ്ഞതിനുശേഷം മാത്രമാണ് ആരാധകരും മാധ്യമങ്ങളും ഉൾപ്പെടെ അറിഞ്ഞത്. സിദ്ധാർത്ഥ് അത്ര പ്രശസ്തൻ അല്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരൻ തന്നെയാണ്. കല്യാണി പ്രിയദർശൻ സിനിമ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സിദ്ധാർഥിന് താൽപര്യം സിനിമയുടെ പുറകിൽ നിന്ന് തന്നെയായിരുന്നു. സാങ്കേതിക രംഗത്തായിരുന്നു സിദ്ധാർത്ഥ് താത്പര്യം കാണിച്ചത്.
അമേരിക്കയിൽ നിന്ന് ഗ്രാഫിക്സ് കോഴ്സിന് ബിരുദം നേടിയ സിദ്ധാർത്ഥ് പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രത്തിനു വേണ്ടിയാണ് വി എഫ് എക്സ് ചെയ്ത് മലയാള സിനിമയിൽ തുടക്കം കുറിച്ചത്. അച്ഛൻറെ സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ സിദ്ധാർത്ഥിനെ കുറിച്ച് മലയാളികൾ എപ്പോഴും തന്നെ അഭിമാനപ്പെടാറുണ്ട്. സിദ്ധാർത്ഥിനെ കുറെയധികം നാളുകൾക്കു ശേഷം സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്ന പ്രിയദർശനെ കുറിച്ചും സംസാരമുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന ദേശീയ അംഗീകാരങ്ങളും സിദ്ധാർത്ഥിനെ തേടിയെത്തി. 2019ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മരക്കാരന്റെ വി.എഫ്.എക്സിന് പ്രത്യേക ജൂറി പരാമർശം ഉണ്ടായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിലേക്കും ചേക്കേറിയ ഒരു താരം തന്നെയാണ് സിദ്ധാർത്ഥ് പ്രിയദർശൻ.
ഇതേ ചിത്രത്തിൽ തന്നെ മികച്ച സ്പെഷ്യൽ എഫക്റ്റ്സ്ന് ഉള്ള ദേശീയ പുരസ്കാരവും സിദ്ധാർത്ഥിന് ലഭിച്ചു. അതോടെ തന്നെ സിദ്ധാർത്ഥ് മലയാളികളുടെ പ്രിയങ്കരനും അഭിമാനവുമായി ഒരേസമയം മാറുകയായിരുന്നു. വിവാഹമോചിതരായ ലിസിയും പ്രിയദർശനും മക്കളുടെ എന്ത് കാര്യത്തിനുവേണ്ടി ഒരുമിക്കുമെന്ന് നേരത്തെ പറഞ്ഞ വാക്ക് പാലിക്കുകയും അതിന് ഒരു കുറവും വരുത്താതെ തന്നെ ഇരുവരും എത്തുകയും ചെയ്തത് മലയാളികൾ തന്നെ ഏറ്റെടുത്തു. കഴിഞ്ഞദിവസം വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായി നടന്ന കല്യാണ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.