വിനയ് ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആപ്പ് ‘കൈസേ ഹോ’യിൽ ധ്യാൻ ശ്രീനിവാസൻ അജു വർഗീസ് എന്നിവർക്കൊപ്പം മലയാളികളുടെ പ്രിയതാരം ശ്രീനിവാസനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.അനാരോഗ്യത്തെ തുടർന്ന് നിരവധി കാലം ഹോസ്പിറ്റൽ വാസത്തിനുശേഷം അദ്ദേഹം ജീവിതത്തിലേക്ക് സിനിമരംഗത്തേക്കും മടങ്ങിയെത്തിയത് മലയാളികൾ ഏറ്റെടുത്തിരുന്നു. ധ്യാൻ ശ്രീനിവാസൻ തിരുക്കഥ തയ്യാറാക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ധ്യാനിന്റെ തന്നെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.
മാനുവൽ ക്രൂസ് ഡാർവിൻ,അംജാദ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.രമേഷ് പിഷാരടി,സൈജു കുറുപ്പ്, സുധീഷ്,ജീവ ജോസഫ്,ദിവ്യ ദര്ശന്,സഞ്ജു ശിവറാം,ജൂഡ് ആന്റണി ജോസഫ്,നവാസ് വള്ളിക്കുന്ന്,ഇടവേള ബാബു,അബിന്‍ ബിനോ, സുരഭി സന്തോഷ്,തന്വി റാം,വിജിത എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.മനു മഞ്ജിത്ത് സ്വാതി ദാസ് എന്നിവരുടെ വരികൾക്ക് ഡോൺ വിൻസൻറ് ആണ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
യുവത്വത്തിന്റെ ആഘോഷങ്ങൾ അവരുടെ ചിന്തകൾ എന്നിവയ്ക്ക് അടിസ്ഥാനമായാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.ചിത്രം ഒരു ഫീൽ ഗുഡ് ഫൺ എന്റർടെയ്നർ രീതിയിലായിരിക്കും ഒരുങ്ങുക.അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് വിനയൻ എം ജെ ആണ്.കലാസംവിധാനം അസീസ് കരുവാരക്കുണ്ട്,മേക്കപ്പ് വിപിന്‍ ഓമശ്ശേരി,കോസ്റ്റ്യം ഡിസൈൻ ഷാജി ചാലക്കുടി.
അനാരോഗ്യം മൂലം ഏറെ നാൾ സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശ്രീനിവാസൻ ജയലാൽ ദിവാകരൻ സംവിധാനം ചെയ്ത കുറുക്കൻ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത്.വിനീത് ശ്രീനിവാസന്,ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.