മലയാളി പ്രേക്ഷകർ എല്ലാവരും ബിഗ് ബോസ് എന്ന വലിയ ഷോയിലൂടെ ഏറ്റെടുത്ത ഒരു ആളു തന്നെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് എന്നൊരു ഷോ കഴിയുമ്പോഴേക്കും അതിലുള്ള പല മത്സരാർത്ഥികളെ മലയാളികളെ മറന്നു പോകാറുണ്ട്. എന്നാൽ ആ ഷോയുടെ പകുതിക്ക് വെച്ച് പോകേണ്ടി വന്ന ഒരാളായിട്ട് കൂടിയും ബിഗ് ബോസ് അവസാനിച്ചപ്പോഴും ഇപ്പോഴും ഉയർന്നു കേൾക്കുന്ന ഒരു പേരായി മാറിക്കഴിഞ്ഞു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്നത്. ദിൽഷ പ്രസന്നൻ ആണ് ആ വർഷത്തെ ടൈറ്റിൽ വിന്നർ ആയി മാറിയത് എങ്കിലും റോബിൻ രാധാകൃഷ്ണന്റെ പേരാണ് ഏറ്റവും കൂടുതൽ ഉയർന്ന് കേട്ടിട്ടുള്ളതും.
അതുകൊണ്ടുതന്നെ ഇവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കുന്ന വാർത്തകളൊക്കെ തന്നെയും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇന്ന് റോബിന്റെ ജീവിതത്തിൽ വളരെ മനോഹരമായ വളരെ ഗംഭീരമായ ഒരു ദിവസമാണ് റോബിൻ തന്നെ പറഞ്ഞു കഴിഞ്ഞു. ഇന്ന് റോബിന്റെ വിവാഹ നിശ്ചയമാണ്. ബിസിനസുകാരിയും നടിയുമായ ആരതിയെയാണ് റോബിൻ വിവാഹം ചെയ്യാൻ പോകുന്നത്. ഇന്ന് വിവാഹ നിശ്ചയത്തിന്റെ തുടക്കത്തോട് അനുബന്ധിച്ച് ചില ചിത്രങ്ങളൊക്കെ തന്നെയും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ആരതി ഇപ്പോൾ മുന്തിരി നിറമുള്ള ലഹങ്കയിൽ തിളങ്ങി നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ഞാൻ റെഡിയാണ് നിങ്ങൾ റെഡിയാണോ? എനിക്ക് ഒട്ടും കാത്തുനിൽക്കാൻ ആവില്ല എന്നുള്ള ക്യാപ്ഷനോട് കൂടി രാവിലെ ആരതി പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മുന്തിരി നിറമുള്ള ഫ്ലോറൽ ലഹങ്കയിൽ സുന്ദരി പെണ്ണായി ആരതി നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. ആ ഭംഗിയിൽ കണ്ണുനട്ടിരുന്ന റോബിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നുണ്ട്. വിവാഹ നിശ്ചയ വേദിയിലേക്ക് ആരതി എത്തിയതും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മുന്തിരി നിറത്തിൽ തന്നെയാണ് റോബിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകുന്നത്.