മലയാളം ടെലിവിഷൻ രംഗത്ത് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന പരമ്പരയിലൂടെ ബാലതാരമായി എത്തിയ അഭിനേത്രിയാണ് അഭിരാമി സുരേഷ്. അഭിനയത്തിനൊപ്പം സംഗീതവും വ്ളോഗിങ്ങും അഭിരാമി ഒന്നിച്ച് കൊണ്ടുപോകുന്നുണ്ട്.സാമൂഹിക മാധ്യമങ്ങളിൽ സജീവമായ അഭിരാമി ഇടയ്ക്കിടെ തന്റെയും കുടുംബത്തിൻറെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ തൻറെ അച്ഛൻറെ പിറന്നാൾ ദിനത്തിൽ അഭിരാമി പങ്കുവച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ശ്രദ്ധ നേടിയത്.നിരവധി ആളുകളാണ് ഈ കുറിപ്പിന് താഴെ ആശംസകളുമായി എത്തിയത്.
‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്താണിത്.അതുപോലെ തന്നെ എന്റെ ചേച്ചിയും പാപ്പുമോളും ബിന്ദു ചേച്ചിയും ചേട്ടനും ചൂടുക്കുട്ടനും. എന്തൊക്കെ വേദനകൾ അനുഭവിച്ചിട്ടും ആരെയും വേദനിപ്പിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയത് ഒരിക്കൽ പോലും കണ്ടു വളരാനും പഠിക്കാനും ഒരു സാഹചര്യം പോലും ഒരുക്കി തരാതെ വളർത്തിയപ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.’ഈ അച്ഛേം അമ്മേം ഒന്ന് ബോൾഡ് ആയി തിരിച്ചടിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ’എന്ന്.പക്ഷെ കാലം പോകെ എന്റെയും ചേച്ചീടെയും പാപ്പൂന്റേം ഈ ദൈവങ്ങൾ പഠിപ്പിച്ചത് മറ്റൊന്നാണ്.
വെറുപ്പിനേക്കാളും ഒരുപാട് വലുതാണ് ആരോടും കടിച്ചുകേറാതെ വേദനിച്ചാണെലും വൃത്തിയോടെ സൂക്ഷിക്കാന് കഴിവുള്ള ഒരു മനസ്സിനുടമയാകുക എന്നത്.ഇന്നെന്റെ അച്ചേട പിറന്നാളാണ്.ഈ ജീവിതത്തിനും അമ്മയെന്ന തീരുമാനത്തിനു ദൈവീകമായ കലയെന്ന സത്യത്തിനും ജന്മാന്തരങ്ങളുടെ നന്ദി.ഉമ്മ പിആർ സുരേഷ്. നിങ്ങളൊരു ഗ്രേറ്റ് ഫാദറാണ്’.ഇത്തരത്തിൽ ആയിരുന്നു അഭിരാമിയുടെ വികാരഭരിതമായ കുറിപ്പ്.അഭിരാമിയുടെ ചേച്ചിയായ അമൃത സുരേഷിന്റെ പോസ്റ്റുകളിലൂടെയും ഇവരുടെയും പിതാവിനെ കുറിച്ച് പ്രേക്ഷകർക്ക് അറിവുള്ളതാണ്.
ഇവരുടെയും ചെറുപ്പം മുതൽ കലാരംഗത്തും മറ്റ് ഏതു കാര്യത്തിലും പൂർണമായ പിന്തുണ നൽകി കൂടെ നിൽക്കുന്ന പിതാവിനെ പറ്റി ഇരുവരും ഒരുപാട് വാചാലരാകാറുണ്ട്.ജീവിതത്തിലെ പല വിഷമ സാഹചര്യങ്ങളിലും അച്ഛനും അമ്മയും നൽകിയ പിന്തുണ വളരെ വലുതാണെന്ന് അമൃതയും അഭിരാമിയും പറയാറുണ്ട്.അഭിരാമിയുടെ ചേച്ചിയായ അമൃത ഇടയ്ക്കിടെ തൻറെ കുടുംബ വിശേഷങ്ങളും മകളുടെ വാർത്തകളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത പരിപാടിയിലൂടെ കടന്നുവന്ന മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത.