തന്റെ അവതരണ ശൈലി കൊണ്ടാണ് ജുവൽ മേരി എന്ന അവതാരിക മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. മലയാളികളുടെ കയ്യടി നേടികൊണ്ടാണ് ജുവൽ മേരി സിനിമയിലും സീരിയലിലും മിനിസ്ക്രീനിലും ഒക്കെ എത്തിയത്. അവതരണ രംഗത്ത് സാന്നിധ്യം അറിയിച്ച ശേഷമാണ് ജുവൽ മേരി സിനിമയിലേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ നായികയായി ആയിരുന്നു അഭിനയ ജീവിതത്തിന്റെ തുടക്കം. അഭിനയത്തിനും അവതരണത്തിനും പുറമേ എഴുത്തുകാരി എന്ന നിലയിലും ഒക്കെ ജുവൽ മേരി കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. ആരാധകരെ എല്ലാവരെയും ഞെട്ടിച്ച ഒരു പ്രണയ വിവാഹമായിരുന്നു ജുവൽ മേരിയുടേത്.
എന്നാൽ ഇപ്പോൾ താരത്തിന്റെ ദാമ്പത്യം തകർച്ചയിലേക്കാണ് നീങ്ങുന്നത് എന്ന സംശയത്തിലാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ നല്ല സജീവമായ താരം ഇപ്പോൾ ഭർത്താവിനെ കുറിച്ചുള്ള വിശേഷങ്ങള് ഒന്നുംതന്നെ പങ്കുവെക്കാത്തതാണ് ആദ്യം ആരാധകരുടെ സംശയം വരാനുള്ള കാരണമായത്. സോഷ്യൽ മീഡിയയിൽ എല്ലാം പങ്കുവെക്കുന്ന താരമെന്തുകൊണ്ട് ഭർത്താവിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്നില്ല എന്നതാണ് ആരാധകർ പ്രധാനമായും ഉന്നയിക്കുന്ന സംശയം. ജുവൽ മേരിയുടെ സഹോദരിയുടെയും സഹോദരന്റെയും വിവാഹത്തിനും ഭർത്താവിൻറെ അസാന്നിധ്യത്തെ ആരാധകർ അറിഞ്ഞു.
കുറെയധികം നാളുകൾക്ക് മുൻപ് ആയിരുന്നു ജുവൽ മേരിയുടെ സഹോദരിയുടെ വിവാഹം. ഈ ഇടയ്ക്ക് സഹോദരന്റെ വിവാഹവും കഴിഞ്ഞിരുന്നു. ഇതിൻറെ ചിത്രങ്ങളൊക്കെ തന്നെയും മാധ്യമങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയിരുന്നു. അതിനുശേഷം തന്നെ താരത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാൻ തുടങ്ങിയപ്പോൾ ഭർത്താവിന്റെ ചിത്രങ്ങൾ ഒന്നും കാണാനില്ല എന്നും, താരത്തിനൊപ്പം ഭർത്താവിനെ ചടങ്ങുകളിൽ ഒന്നും തന്നെ കണ്ടിട്ടില്ല എന്നും, ഭർത്താവിന്റെ അസാന്നിധ്യം ഞങ്ങളെ വളരെ നൊമ്പരപ്പെടുത്തുന്നു എന്നൊക്കെ ആരാധകർ കുറിക്കുന്നുണ്ട്. ഭർത്താവ് എവിടെയാണെന്ന് പോലും സോഷ്യൽ മീഡിയയിൽ സജീവമായ താരം പറയുന്നില്ല എന്നും ആരാധകർ തന്നെ പറയുന്നുണ്ട്.
ഇതാണ് ആരാധകർക്ക് കൂടുതലും സംശയമുള്ള കാരണം. ആരാധകരെ സംശയത്തിലേക്ക് വലിച്ചിടുന്നതും ഇതുതന്നെയാണ്. ഇതുവരെ താരത്തിന്റെ ഭാഗത്തുനിന്നും ഒരു ഉറപ്പോ മറ്റുകാര്യങ്ങളുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇത് ആരാധകരുടെ സംശയം ആയി തന്നെ ഇപ്പോൾ നിൽക്കുകയാണ്. ആരാധകർ തന്നെ ഇത് ചർച്ച ചെയ്യുമ്പോൾ ഭൂരിഭാഗം പേരും ഇത് ശ്രദ്ധിച്ചു തന്നെയാണ് പറയുന്നത്. അതുകൊണ്ടുതന്നെ ജുവലിന്റെ ദാമ്പത്യം തകരുകയാണോ എന്ന വിഷമത്തിലാണ് ആരാധകർ. മഴവിൽ മനോരമയിൽ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകൻ ജൻസൺ സക്കറിയയാണ് ജുവലിന്റെ ഭർത്താവായി എത്തിയത്.
റിയാലിറ്റി ഷോയിലുള്ളപ്പോൾ തൊട്ട് ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു. സൗഹൃദം വളർന്ന് പ്രണയത്തിലേക്ക് മാറുന്നത് തോന്നിയപ്പോൾ നടി തന്നെയാണ് ജൻസനോട് വീട്ടിൽ വന്ന് ആലോചിക്കാൻ പറഞ്ഞത്. സാധാരണ ഒരു പ്രണയം വീട്ടിൽ പറയുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. പറഞ്ഞ ഉടനെ വീട്ടുകാർ സമ്മതിക്കുകയായിരുന്നു. പിന്നെ ഒരു വർഷം ഇരുവരും സ്വസ്ഥമായും സന്തോഷമായും പ്രണയിച്ചു. ഏപ്രിൽ 2015 വേഗം തന്നെ കല്യാണം നടന്നു. മലയാളികൾക്ക് വളരെയധികം ഞെട്ടൽ ഉണ്ടാക്കിയ ഒരു വിവാഹം തന്നെയായിരുന്നു. അധികമാരെയും അറിയിക്കാതെ വളരെ പെട്ടെന്ന് നടന്ന വിവാഹം പ്രണയവിവാഹം കൂടി ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ആരാധകർ എല്ലാവരും വളരെയധികം ഞെട്ടലാണ് പങ്കുവെച്ചത്.