മലയാളികൾക്ക് സുപരിചിതവും പ്രിയങ്കരിയുമായ താരമാണ് നടി മാളവിക കൃഷ്ണദാസ്. ഡാൻസിലും അഭിനയത്തിലും അവതരണത്തിലും മാളവിക കൈയ്യടി നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് മാളവിക. ഏതാനും മാസങ്ങൾക്ക് മുമ്പാണ് മാളവിക തന്റെ വിവാഹം ഉടൻ ഉണ്ടാകും എന്ന് തുറന്നു പറഞ്ഞത്. വരൻ നേരത്തെ അറിയാവുന്ന ആളാണെന്ന് പറഞ്ഞിരുന്നു എങ്കിലും ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. മാളവികയെ വിവാഹം കഴിക്കാൻ പോകുന്നത് ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു അപ്പോൾ മുതൽ ആരാധകർ.
ആ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് വരൻ ആരാണെന്ന് വെളിപ്പെടുത്തിരിക്കുകയാണ് മാളവിക. നടനായ തേജസ് ജ്യോതിയെ ആണ് മാളവിക വിവാഹം കഴിക്കുന്നത്. തികച്ചും സർപ്രൈസ് ആയി മാളവിക തന്നെയാണ് തൻറെ യൂട്യൂബ് ചാനലിലൂടെ വിവാഹ വാർത്ത വെളിപ്പെടുത്തിയത്. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന മഴവിൽ മനോരമയിലെ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥികൾ ആയിരുന്നു ഇരുവരും. തങ്ങളുടെ പ്രണയവിവാഹം അല്ല എന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച കല്യാണമാണ് എന്നും ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്.
തൻറെ പെണ്ണുകാണൽ ചടങ്ങ് പകർത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മാളവിക വരനെ പരിചയപ്പെടുത്തുന്നത്. റിയാലിറ്റി ഷോയിലെ പ്രേമം റൗണ്ട് ആണ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോൾ ഇവിടെ വരെ ഞങ്ങൾ എത്തി നിൽക്കുന്നു. ലോക്ക്ഡൗൺ സമയത്താണ് ഈ പ്രൊപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസ്സ് ആയിരുന്നു പ്രായം. ഇപ്പോൾ അത് വിവാഹം വരെ എത്തി എല്ലാവരും പ്രാർത്ഥിക്കണമെന്ന് മാളവിക വീഡിയോയിൽ പറയുന്നുണ്ട്.
റിയാലിറ്റി ഷോ കഴിഞ്ഞ് തട്ടിൽ പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ചതിനുശേഷം താൻ ഷിപ്പിലേക്ക് തിരിച്ചു പോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണ ആലോചനകൾ വന്നു തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം. അറിയുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയതിനാലാണ് മാളവികയുടെ വീട്ടിലേക്ക് പ്രൊപ്പോസലുമായി വരുന്നത്. അഭിനയവും നൃത്തവും മുന്നോട്ടുകൊണ്ടുപോകുന്നതുപോലെതന്നെ പഠിത്തവും ഒരുപോലെ കൊണ്ടുപോകുന്നുണ്ട് മാളവിക. എച്ച് ആറിൽ പി ജി ചെയ്യുകയാണ് ഇപ്പോൾ. രണ്ടുവർഷത്തെ കോഴ്സാണ് പഠിക്കുന്നത്.
പ്ലസ് ടു കോമേഴ്സ് ആയിരുന്നു പഠിച്ചത്. പിന്നീട് ബി ബി എ ചെയ്യുകയായിരുന്നു. എച്ച് ആർ മേഖലയിലാണ് തനിക്ക് ജോലിചെയ്യാൻ ആഗ്രഹമെന്ന് മാളവിക നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. നായിക നായകൻ എന്ന റിയാലിറ്റി ഷോ ആണ് മാളവികയുടെ ജീവിതം മാറ്റിമറിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ മാളവികക്ക് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. അതിനുശേഷം അമ്മയായിരുന്നു എല്ലാം. മാളവികക്കൊപ്പം ഒരു നൃത്ത പരിപാടിക്കായി ഖത്തറിലേക്ക് പോകുന്നതിനിടയിലാണ് അച്ഛൻറെ മരണം സംഭവിച്ചത്. ഷോ എല്ലാം കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിൽ ആയിരുന്നു അപ്രതീക്ഷിതമായി എല്ലാം സംഭവിച്ചത്. ഫ്ലൈറ്റിൽ വെച്ച് അച്ഛന് ദേഹാസ്വാസ്യം അനുഭവപ്പെട്ടതോടെ വിമാനം അടിയന്തരമായി ഇറക്കി. ഉടൻതന്നെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും അതിൻറെ ഗൗരവം മാളവികയ്ക്ക് മനസ്സിലായിരുന്നില്ല. അന്ന് 11 വയസ്സു മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു അത് ഒരു ദുശ്ശീലവും ഇല്ലാത്ത വളരെ ആക്ടീവായിട്ടുള്ള ആളായിരുന്നു മാളവികയുടെ അച്ഛൻ. ആ ഒരു പ്രായത്തിൽ അങ്ങനെ സംഭവിച്ചത് നന്നായി എന്നാണ് മാളവിക പറയുന്നത്. കാരണം ഇപ്പോഴെങ്ങാനും ആയിരുന്നു അത് സംഭവിക്കുന്നത് എങ്കിൽ അത് തനിക്ക് ഒട്ടും താങ്ങാൻ സാധിക്കില്ലായിരുന്നു. അന്നും താങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല കാരണം എൻറെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു അച്ഛൻ. എന്തിനും കൂടെയുണ്ടായിരുന്ന ആളായിരുന്നു.