അമരം എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച് നിരവധി ആരാധക പിന്തുണ നേടിയ ഒരു നായികയായിരുന്നു മാതു. കണ്ണട സിനിമയിൽ അഭിനയിച്ച് അവിടുന്ന് തമിഴിലെത്തി തെലുങ്കിലൂടെ അഭിനയിച്ചിട്ടാണ് മാതു മലയാളത്തിലേക്ക് എത്തുന്നത്. പിന്നെ ഏറ്റവും കൂടുതൽ സിനിമകൾ മലയാളത്തിൽ നിന്നും ലഭിച്ചതോടുകൂടി മലയാളത്തിൽ തന്നെ തുടരുകയായിരുന്നു. പല നായികമാരെയും പോലെ വിവാഹശേഷം മാതുവും സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. രണ്ടായിരത്തിൽ അഭിനയം നിർത്തിയ നടി 11 വർഷങ്ങൾക്ക് ശേഷം ഉപ്പ് കണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന സിനിമയിൽ അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു.
പിന്നീട് വർഷങ്ങൾക്കുശേഷം 2019 ലാണ് അനിയൻകുഞ്ഞും തന്നാലായത് എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. അന്ന് നടി നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറൽ ആയി മാറിയിരിക്കുകയാണ്. നടിക്ക് തിരിച്ചു വീണ്ടും അഭിനയത്തിലേക്ക് വരാൻ ആഗ്രഹം ഉള്ളതിനെ കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടെ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്;
ഭർത്താവ് പിന്തുണയായി കൂടെയുണ്ടെന്നും ടിക്ക് ടോക്ക് വീഡിയോകൾ ഒക്കെ ചെയ്യാൻ അദ്ദേഹം പിന്തുണയ്ക്കാറുണ്ടെന്നും നടി പറയുന്നുണ്ട്. മക്കൾ തൻറെ സിനിമകളൊക്കെ കാണാറുണ്ടെന്നും താൻ ഹോളിവുഡിൽ അഭിനയിക്കണമെന്ന് മക്കൾക്ക് ഭയങ്കര ആഗ്രഹമാണെന്നും താരം പറയുന്നുണ്ട്. ഒരുപാട് താരങ്ങൾക്ക് ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കംഫർട്ട് ആയി അഭിനയിച്ചത് ആരുടെ കൂടെയാണ് എന്ന ചോദ്യത്തിന് സുരേഷ് ഗോപി എന്നായിരുന്നു മാതു മറുപടി പറഞ്ഞിരുന്നത്. അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ അമരമാണെന്നും താരം വ്യക്തമാക്കി.
സിനിമ കണ്ടിട്ട് തനിക്ക് ഏറ്റവും കൂടുതൽ പ്രചോദനം നൽകുന്നതും അതുപോലെ തന്നെ സിനിമയിലെ ശരി തെറ്റുകൾ ചൂണ്ടിക്കാട്ടിത്തരുന്നത് ഒക്കെ അമ്മയായിരുന്നു എന്നും മാതു വ്യക്തമാക്കിയിരുന്നു. ഇനി കൂടെ അഭിനയിക്കാൻ ആഗ്രഹമുള്ള നടൻ ആരാണെന്ന് ചോദിച്ചാൽ ഒരുവിധം എല്ലാപേരുടെയും കൂടെ താൻ അഭിനയിച്ചിട്ടുണ്ടെന്നും മറുപടി പറഞ്ഞിട്ടുണ്ട്. പുതിയ ആൾക്കാരിൽ ആണെങ്കിൽ ദുൽഖർ സൽമാന്റെയും നിവിൻ പോളിയുടെയും കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും മാതു പറയുന്നുണ്ട്. തെന്നിന്ത്യൻ സിനിമയിൽ പല ഭാഷകളിലും മാതു അഭിനയിച്ചിട്ടുണ്ട് ഏറ്റവും കൂടുതൽ ഈസിയായി തോന്നിയിട്ടുള്ളത് തമിഴ് ആണ്. കാരണം മാതു ജനിച്ചതും വളർന്നതും ഒക്കെ ചെന്നൈയിലായിരുന്നു.
എങ്കിലും പെർഫോമൻസും അഭിനയം ഒക്കെ റിയലായി തോന്നിയിട്ടുള്ളത് മലയാളത്തിലാണെന്നും മാതു വ്യക്തമാക്കിയിരുന്നു. ഹോളിവുഡിലും ബോളിവുഡിലും ഒക്കെ അഭിനയിക്കാനാണ് ഇനി താല്പര്യമെന്നും മാതു പറയുന്നു. ബോളിവുഡിലേക്കു മുൻപ് അവസരം ലഭിച്ചിരുന്നു എന്നും അമരം സിനിമയുടെ റീമേക്ക് ആയിരുന്നു അത് എന്നും മാതു പറയുന്നുണ്ട്. അമിതാബച്ചൻ അഭിനയിക്കുമെന്ന് ഒക്കെ പറഞ്ഞിരുന്നു പക്ഷേ പിന്നീട് ആ പ്രോജക്ടിന് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല എന്നും അത് ഫോളോ അപ്പ് ചെയ്തിട്ടില്ലെന്നും മാതു പറയുന്നു.
സിനിമ മേഖലയിൽ നിന്നും ഒത്തിരി വിവാഹ ആലോചനകൾ വന്നിട്ടുണ്ടെന്നും അതെല്ലാം താൻ വേണ്ടെന്ന് വെച്ചിരുന്നു എന്നും മാതു തന്നെ പറയുന്നുണ്ട്. അതേസമയം പഴയ നടിമാരിൽ തങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം മാതുമായിരുന്നു എന്നും എത്രയും പെട്ടെന്ന് അഭിനയരംഗത്തേക്ക് തിരിച്ചുവരണം എന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മാതുവിന്റെ ആരാധകർ ഇപ്പോൾ.