ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമ ആസ്വാദകരുടെ പ്രിയ നായികയായി മാറിയ താരമാണ് അഹാന കൃഷ്ണ.നിരവധി വർഷങ്ങളായി വില്ലൻ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനായും മലയാള സിനിമയിൽ തിളങ്ങിയ കൃഷ്ണകുമാറിന്റെ മകൾ കൂടിയാണ് അഹാന.എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അഹാന. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ അഹാന പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
താൻ പണ്ട് പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ സിസ്റ്ററിന്റെ വേർപാടിൽ വൈകാരികമായ കുറിപ്പും വീഡിയോയുമാണ് അഹാന പങ്കുവെച്ചത്. പാർക്കിൻസൺ രോഗത്തിന് ചികിത്സയിലായിരുന്ന സിസ്റ്റർ വളരെയധികം വേദനകൾ സഹിച്ചാണ് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായത് അഹാന കുറിക്കുന്നു.’2021 മെയ് മാസം എന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച സ്ക്കൂൾ വ്ളോഗിൽ ഞാൻ സിസ്റ്ററിനെ കുറിച്ച് പറഞ്ഞിരുന്നു.ആരോ വഴി സിസ്റ്ററിനു ആ വീഡിയോ കിട്ടുകയും എന്നെ കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.അങ്ങനെ പതിനൊന്ന് വർഷങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി.
പക്ഷെ അന്ന് അവർ വാത രോഗത്തിന്റെ ചികിത്സയിലായിരുന്നു.2022 മെയിൽ ഞാൻ അവരെ അവസാനമായി കണ്ടപ്പോൾ വളരെ നല്ലൊരു ഊർജം സിസ്റ്ററിനു ചുറ്റുമുണ്ടായിരുന്നു.അന്ന് ഞാനും റിയയും അവർക്ക് സ്ക്കൂളിലെ പ്രാർത്ഥന ഗാനങ്ങൾ പാടി കൊടുത്തു.അസുഖം കാരണം അവർ പല കാര്യങ്ങൾ മറന്നു പോയെങ്കിലും,സ്ക്കൂളിലെ പ്രെയർ സോങ്ങുകളൊന്നും തന്നെ മറന്നില്ല’.സിസ്റ്റർ ഇപ്പോൾ ഞങ്ങൾക്ക് ചുറ്റുമില്ല എന്ന് ഓർക്കുമ്പോൾ വളരെയധികം വിഷമം ഉണ്ട്.അവർ ഇപ്പോൾ ഉള്ള ലോകത്ത് പാട്ടുപാടുകയും,നൃത്തം ചെയ്യുകയും അതിശയകരമായ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട് അഹാന പറയുന്നു.
നിങ്ങൾ ഞങ്ങളെ വിട്ടു പോയി,പക്ഷേ ഒരുപാട് പേരുടെ മനസ്സിൽ ശക്തമായ സ്ഥാനം നേടിയെടുത്ത സിസ്റ്റർ എന്നെന്നും ഓർമ്മകളിൽ നിലനിൽക്കും. അഹാന കുറിപ്പ് അവസാനിപ്പിക്കുന്നു.
രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള അഹാനയുടെ നായികാ അരങ്ങേറ്റം.ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള,ലൂക്ക, പതിനെട്ടാം പടി,പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലെ അഹാനയുടെ മറ്റു പ്രധാന ചിത്രങ്ങൾ.നാന്‍സി റാണി,അടി എന്നിവയാണ് അഹാനയുടെ റിലീസിന് എത്താനുള്ള ചിത്രങ്ങൾ.