നടി മീരാ വാസുദേവന് കുടുംബിനി ഇമേജ് തന്നെയാണ് മലയാളക്കര നൽകിയിരിക്കുന്നത്. അത്രമേൽ പ്രിയങ്കരിയാണ് മീര എന്ന് അക്ഷരാർത്ഥത്തിൽ പറയാം. മീരയെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ മീരക്കും കുറച്ചു കാര്യങ്ങൾ പ്രേക്ഷകരോട് പറയാനുണ്ട്. സോഷ്യൽ മീഡിയയിൽ മീര എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അത് ആരാധകർ ഏറ്റെടുക്കാറുമുണ്ട്. മോഹൻലാലിൻറെ ഭാര്യയായി തന്മാത്ര എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയതോടെയാണ് മീര ശ്രദ്ധിക്കപ്പെടുന്നത്. അവിടെനിന്ന് ഇങ്ങോട്ട് ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ നടി ചെയ്തിട്ടുമുണ്ട്.
പിന്നീട് വിവാഹം കഴിക്കുകയും സിനിമയിൽ നിന്നും ഇടവേള എടുക്കുകയും ആയിരുന്നു താരം ചെയ്തിരുന്നത്. വീണ്ടും സ്ക്രീനിൽ എത്തുന്ന മീരാ വാസുദേവൻ മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. നിലവിലെ കുടുംബ വിളക്ക് സീരിയൽ സുമിത്ര എന്ന വീട്ടമ്മയായി തിളങ്ങിനിൽക്കുക തന്നെയാണ് നടി. എന്നാൽ സുമിത്ര അതായത് മലയാളികളുടെ പ്രിയപ്പെട്ട താരം മീരയ്ക്ക് അനുഭവിക്കേണ്ടിവന്ന ഒരു വിഷമ കാര്യത്തെക്കുറിച്ച് തന്നെയാണ് താരം സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്കുവയ്ക്കുന്നത്. തനിക്ക് പറ്റിയ ഒരു അബദ്ധം ഇനി ആർക്കും പറ്റരുത് എന്നുള്ള ഒരു കാര്യത്തോട് തന്നെയാണ് പോസ്റ്റ് ചെയ്യുന്നത് എന്നും സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചതിനുശേഷം താരം പറയുന്നു.
താരത്തിന് ഒരു അബദ്ധം പറ്റിയത് മൂലം കാശു മുഴുവൻ പോയി എന്നും, ക്ഷമിക്കുന്നതിന് ഒരു പരിധിയില്ലേ എന്നും ധാഷ്ട്യത്തോടെയാണ് താരം സംസാരിക്കുന്നതെന്ന് ആരാധകർ തന്നെ പറഞ്ഞു. ഇത്ര ദേഷ്യത്തിൽ സംസാരിക്കണമെങ്കിൽ എന്തോ അധികമായ പ്രശ്നങ്ങൾ അവിടെ ഉണ്ട് എന്നാണ് പറയുന്നത്. സെഫോറ എന്നൊരു ആപ്പിന് എതിരെയാണ് താരം ഇപ്പോൾ പറയുന്നത്. ഞാൻ പലതവണ അവർക്ക് ഇമെയിൽ അയച്ചിട്ടുണ്ട് അവരെനിക്ക് തിരിച്ചയക്കുന്നത് ഇതാണ്. ഞാൻ അവരുടെ കയ്യിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഒരു പ്രോഡക്റ്റ് വാങ്ങിയത്. ആദ്യം പ്രോഡക്റ്റ് വാങ്ങിയപ്പോൾ ആദ്യം ഒരു ഒഴിഞ്ഞ പെട്ടിയാണ് വന്നത്. അത് ഞാൻ മുൻപ് തന്നെ പൈസ കൊടുത്തതായിരുന്നു.
പക്ഷേ അതിനുശേഷം ഇതുവരെ തന്നെ ഒന്നും തന്നെ ഒരു റെസ്പോൺസ് ഉണ്ടായിട്ടില്ല എന്നും ഒന്നുമില്ലാത്ത ഒഴിഞ്ഞ പെട്ടിയാണ് തനിക്ക് കിട്ടിയത് എന്ന് പറഞ്ഞപ്പോൾ, ഇത്രയും ബ്രാൻഡഡ് ആയിട്ടുള്ള സെഫോറ ഇതുവരെ എനിക്ക് ഇങ്ങനെയാണ് പ്രതികരിച്ചിരിക്കുന്നത് എന്നുമാണ് ഇപ്പോൾ മീര തന്നെ സോഷ്യൽ മീഡിയയിൽ പറയുന്നത്. ഇത് വളരെയധികം എല്ലാവരും അറിയേണ്ട കാര്യമാണെന്നും ഇത് ആരും ഇനി വാങ്ങരുതെന്നും ഈ ബ്രാൻഡ് വളരെ പറ്റിക്കുന്നത് ആണെന്നും മീര ഇപ്പോൾ പറയുന്നു. ഒപ്പം തന്നെ കസ്റ്റമർ ഫീഡ്ബാക്ക് എന്ന് പറഞ്ഞ് സെഫോറയെ ടാഗ് ചെയ്തിട്ടുണ്ട്.
ഇതൊരു ഫ്രോഡ് അലർട്ട് ആണെന്നും, എല്ലാവരും ഇവിടെ പണം അടയ്ക്കുന്നതിന് മുമ്പ് ഒന്ന് എന്നുംശ്രദ്ധിക്കണം, എല്ലാവരും പറ്റിക്കപ്പെടണം എന്നുണ്ടാകില്ല, പക്ഷേ ഇവർ പറ്റിക്കും എന്നും, അതുകൊണ്ട് പൈസ പിന്നീട് മാത്രം അടയ്ക്കൂ എന്നും, എനിക്ക് പറ്റിയതുപോലെയുള്ള അബദ്ധം നിങ്ങൾക്ക് പറ്റരുത് എന്നുമാണ് മീര ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരോടും പറയുന്നത്. വീണ്ടും മിനിസ്ക്രീനിൽ എത്തിയതോടെ മലയാളത്തിൽ ഒരു തിരിച്ചുവരവ് തന്നെ മീരാ സോഷ്യൽ മീഡിയയിലൂടെ നടത്തുന്നുണ്ട്. എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ഇടപെട്ട് പറയുന്നുമുണ്ട്. നിലവിൽ കുടുംബ വിളക്ക് സീരിയലിലെ സുമിത്ര എന്ന വീട്ടമ്മയായി തിളങ്ങിനിൽക്കുക തന്നെയാണ് നടി.