മുതിർന്നവരെക്കാൾ കുട്ടികളുടെ ആഹാര കാര്യത്തിൽ കുറച്ച് ശ്രദ്ധ നൽകേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. കുട്ടികൾക്ക് ഭക്ഷണം നൽകുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ടതും അതുപോലെ കൊടുക്കാൻ പാടില്ലാത്തതുമായ കുറച്ചു കാര്യങ്ങളുണ്ട്. അമിതമായി മധുരം അടങ്ങിയിട്ടുള്ള ആഹാരങ്ങൾ കുട്ടികളിൽ നിന്നും അകറ്റുന്നതാണ് ഏറ്റവും ഉത്തമം. വളരെ സാവധാനത്തിൽ ആയിരിക്കണം കുട്ടികൾക്ക് ആഹാരം നൽകേണ്ടത് അല്ലാതെ ധൃതിപിടിച്ച് കുത്തിക്കയറ്റി കൊടുക്കരുത് അങ്ങനെ കൊടുക്കുകയാണെങ്കിൽ അത് കുട്ടികളുടെ ആരോഗ്യത്തിന് നന്നല്ല.
നന്നായി വേവാത്ത ആഹാരങ്ങൾ കുട്ടികൾക്ക് കൊടുക്കാതിരിക്കണം. പകുതി വെന്ത ആഹാരങ്ങൾ കഴിക്കുകയാണെങ്കിൽ കുട്ടികളുടെ വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാകും. അമിതമായി കുട്ടികൾക്ക് ആഹാരം നൽകുന്നത് നന്നല്ല. എല്ലാം കൃത്യമായ അളവിൽ മാത്രം നൽകണം. കുഞ്ഞുങ്ങളുടെ പ്രായം കണക്കിലെടുത്ത് വേണം അവർക്കുള്ള ആഹാരം നൽകാനായി. അമിതമായി ആഹാരം കൊടുക്കുന്നത് അനാരോഗ്യത്തിന് കാരണമാകും. ബൈക്ക് ചെയ്തിട്ടുള്ള കേക്ക് പോലുള്ള ആഹാരങ്ങൾ കുട്ടികളിൽ നിന്ന് ഒഴിവാക്കാം.
ഇത്തരം ബേക്ക് ചെയ്തിട്ടുള്ള ആഹാരങ്ങൾ കുട്ടികൾക്ക് അധികം നന്നല്ല. ഒട്ടുമിക്ക മാതാപിതാക്കൾക്കും ഉള്ള ഒരു ശീലമാണ് കുഞ്ഞ് ആഹാരം കഴിക്കാതിരുന്നാൽ അവരെ പേടിപ്പിച്ച് ഭക്ഷണം നൽകുന്നത്. എന്നാൽ അത്തരം ആഹാരരീതി നന്നല്ല. ഒരിക്കലും കുഞ്ഞുങ്ങളെ പേടിപ്പിച്ച് ഭക്ഷണം നൽകരുത്. അവരെ നല്ല രീതിയിൽ ഭക്ഷണം നൽകി ശീലിപ്പിക്കണം. നല്ലതുപോലെ പച്ചക്കറികൾ കഴിപ്പിച്ച് ശീലിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.
എപ്പോഴും പോഷകസമൃദ്ധമായ ആഹാരങ്ങൾ ആണ് കുഞ്ഞുങ്ങൾക്ക് നൽകുന്നതെന്ന് ഉറപ്പുവരുത്തണം. കടയിൽ നിന്നും വാങ്ങിക്കുന്ന ആഹാരങ്ങൾ കഴിവതും കുഞ്ഞുങ്ങളിൽ നിന്നും ഒഴിവാക്കണം. കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ളത് വീട്ടിൽ തന്നെ നല്ല രീതിയിൽ പാകം ചെയ്തു നൽകണം. കുഞ്ഞുങ്ങൾക്ക് മാംസാഹാരങ്ങൾ മാത്രം നൽകാതിരിക്കണം. അവരുടെ ആഹാരത്തിൽ ധാന്യങ്ങളും പച്ചക്കറികളും എല്ലാം ഉൾപ്പെടുത്തണം.