ക്യാൻസർ രോഗം മണത്തിലൂടെ ഉറുമ്പുകൾക്ക് കണ്ടെത്താനാകും എന്ന പുതിയ പഠനമാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്യാൻസർ ട്യൂമറുകളിൽ ആണ് പിടിപെട്ടിരിക്കുന്നത് എങ്കിൽ പ്രത്യേക തരത്തിലുള്ള കെമിക്കലുകൾ പുറത്തുവിടുകയും വിയർപ്പ് മൂത്രം പോലുള്ള ശരീരത്തിൽ നിന്നും പുറന്തള്ളുന്ന ശ്രവങ്ങളിൽ ഉൾപ്പെടുകയും ചെയ്യും. ഈ ശ്രവങ്ങളുടെ ഗ്രന്ഥത്തിലൂടെ ആണത്രേ ഉറുമ്പുകൾക്ക് ക്യാൻസർ നിർണയം നടത്താൻ സാധിക്കുന്നത്. കാൻസർ രോഗം കണ്ടെത്തുന്നതിനായി നായകളെ ഉപയോഗപ്പെടുത്താം എന്നത് നേരത്തെ തന്നെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഇതേ രീതിയിൽ തന്നെ ക്യാൻസർ നിർണയത്തിനായി ഉറുമ്പുകളെയും പ്രയോജനപ്പെടുത്താമെന്നുള്ള കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസ്സിൽ ഉള്ള ഗവേഷക സംഘം. ഓർമ്മകൾക്ക് മൂക്കില്ല എങ്കിലും അവരുടെ ആന്റിന പോലുള്ള ഭാഗങ്ങൾ ഉപയോഗിച്ച് ഉറുമ്പുകൾക്ക് പെട്ടെന്ന് മണങ്ങളെ വേർതിരിച്ച് അറിയാൻ ആകും. ഇതിലൂടെയാണ് ഉറുമ്പുകൾക്ക് ശരീരത്തിൽ നിന്നും പുറന്തള്ളുന്ന ശ്രവങ്ങളിലൂടെ ക്യാൻസർ രോഗത്തെ കണ്ടെത്താനാകുന്നത്. ‘പ്രൊസീഡിങ്സ് ഓഫ് ദ റോയൽ സൊസൈറ്റി ബി’ എന്നാ പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിൻറെ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ട്യൂമറിലാണ് ക്യാൻസർ എങ്കിൽ ഒരു പ്രത്യേകതരത്തിലുള്ള കെമിക്കൽ നമ്മുടെ ശരീരത്തിൽ നിന്നും പുറന്തള്ളുന്ന ശരീര ശ്രവങ്ങളായ വിയർപ്പ് മൂത്രം എന്നിവയിൽ ഉൾപ്പെടും. ഇവയിൽ നിന്നും വമിക്കുന്ന ഗ്രന്ഥത്തിലൂടെ ആണ് ഉറുമ്പുകൾക്ക് ക്യാൻസർ നിർണയിക്കാൻ സാധിക്കുന്നത്. വളരെ ലളിതമായ പരിശീലന രീതിയിലൂടെയാണ് ഗവേഷകർ ഉറുമ്പുകളെ ഈ പഠനത്തിനായി പരിശീലിപ്പിച്ച് എടുത്തത്. മനുഷ്യശരീരത്തിൽ സ്തനാർബുദത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ട്യൂമറുകളെ എലികളുടെ ശരീരത്തിലേക്ക് ട്രാൻസ്ലാൻഡ് ചെയ്തു അവയെ ലാബിൽ സൂക്ഷിച്ചതിനുശേഷം ട്യൂമർ ഉള്ള എലികളുടെ മൂത്രവും ആരോഗ്യവാന്മാരായ ക്യാൻസർ ഇല്ലാത്ത എലികളുടെ മൂത്രവും വ്യത്യസ്ത സ്ഥലങ്ങളിലായി വെച്ച് എലികളുടെ മൂത്രത്തിന് മുന്നിൽ പഞ്ചസാര ലായനിയുടെ തുള്ളികൾ വീഴ്ത്തി. പഞ്ചസാര ലായനി ഉള്ളതിനാൽ ഉറുമ്പുകൾ ആ ഭാഗത്ത് കൂടുതൽ സമയം ചെലവിടും.
ഇത്തരത്തിൽ പലതവണ ചെയ്യുമ്പോൾ അടുത്ത തവണ ക്യാൻസർ ബാധിച്ച എലിയുടെ മൂത്രവും ആരോഗ്യവാന്മാരായ കാൻസർ ബാധിതരല്ലാത്ത എരിയുടെ മൂത്രവും രണ്ട് വ്യത്യസ്ത സ്ഥലങ്ങൾ ആയി വെച്ചാലും പഞ്ചസാര ലായനി വീഴ്ത്തിയില്ലെങ്കിൽ കൂടി അവർ ക്യാൻസർ ബാധിച്ച എലിയുടെ മോതിരത്തിന് ചുറ്റുപാടുമായി തന്നെ ഏറെ നേരം കൂടും. വളരെ ചെലവ് കുറഞ്ഞ രീതിയിൽ ജീവികളെ ഉപയോഗപ്പെടുത്തി ക്യാൻസർ നിർണയിക്കുന്നതിന് ഉദാഹരണമായി ഈ പരീക്ഷണത്തെ ഏറ്റെടുക്കാം എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നതും അവകാശപ്പെടുന്നതും.