സോഹന്‍ സിനുലാലിൻറെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ,ബിനു പപ്പു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഭാരത് സർക്കസിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഡിസംബർ മാസം ഒമ്പതിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.ബെസ്റ്റ് വേ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്.
പോലീസ് അതിക്രമങ്ങളും ജാതി രാഷ്ട്രീയവും പ്രധാന പ്രമേയമാക്കുന്ന ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് മുഹാദ് വെമ്പായം ആണ്.സുധീർ കരമന, പ്രജോദ് കലാഭവൻ,ജാഫർ ഇടുക്കി,സുനിൽ സുഖദ,ജയകൃഷ്ണൻ,പാഷാണം ഷാജി,ആരാധ്യ ആൻ,മേഘാ തോമസ്സ്,ആഭിജ,ദിവ്യാ നായർ,മീരാ നായർ,സരിത കുക്ക,അനു നായർ,ജോളി ചിറയത്ത്,ലാലി പി എം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാരന്തൂർ,തൃശൂർ,ചാലക്കുടി,അതിരപ്പളളി എന്നിവിടങ്ങളിലായാണ് ഭാരത് സർക്കസിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.ഷൈൻ ടോം ചാക്കോ ബിനു പപ്പു എന്നിവർക്ക് പുറമേ സംവിധായകൻ എം എ നിഷാദും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നു.ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹകൻ ബിനു കുര്യനാണ്.
എഡിറ്റർ വി.സാജൻ,പ്രൊഡക്ഷൻ കണ്ട്രോളർ ദീപക്ക് പരമേശ്വരൻ,കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മനോഹർ,സൗണ്ട് ഡിസൈനിങ് ഡാൻ, കൊ.ഡയറക്ടർ പ്രകാശ് കെ.മധു,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ,പി.ആർ. ഒ എ എസ്.ദിനേശ്,പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ,മാർക്കറ്റിങ് പ്ലാൻ ഒബ്സ്ക്യുറ,സ്റ്റിൽ നിദാദ് കെ.എൻ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.