മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം മുറിക്കുകയും നിരവധി വർഷങ്ങളായി ജനപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ നടനാണ് ബൈജു.അദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആനന്ദം പരമാനന്ദം.ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ ആണ് നായകനായി എത്തുന്നത്.പ്രസ്സ് മീറ്റിനിടെ വേദിയിൽ നിന്നുള്ള ചോദ്യത്തിന് ബൈജു നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
മാറുന്ന കാലത്തിനനുസരിച്ച് മലയാള സിനിമയിൽ വന്ന മാറ്റങ്ങളെ കുറിച്ചാണ് ചോദ്യം ഉയർന്നത്.’ഈ കാലത്ത് സൗഹൃദങ്ങൾ കുറഞ്ഞു എന്നും അഭിനയിക്കുന്ന സമയം ഒഴിച്ചാൽ ബാക്കി സമയം എല്ലാവരും ക്യാരവാനിലാണ് ചിലവഴിക്കുന്നത്’ ബൈജു പറഞ്ഞു.ഡയറക്ടർ ഷാഫി,അജു വർഗീസ് ഷറഫുദ്ദീൻ,ഇന്ദ്രൻസ് എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.സപ്ത തരംഗ് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 23നാണ് തിയേറ്ററുകളിൽ എത്തുക.
പുതിയ കാലഘട്ടത്തിൽ സിനിമയുടെ പ്രൊഡക്ഷൻ കോസ്റ്റ് വർദ്ധിക്കുകയും സിനിമ കൂടുതൽ റിയലിസ്റ്റിക് ആയി മാറുകയും ചെയ്തു.ക്യാരവാൻ വന്നതിനുശേഷം ഓരോരുത്തരും ഓരോ റൂമുകളിലായി ഇരിക്കുകയാണെന്നും പഴയ തമാശകൾ കേട്ടാൽ ആരും ചിരിക്കാതെയായി എന്നും ബൈജു പറഞ്ഞു.അഭിനയിക്കുന്ന സമയത്ത് മാത്രമാണ് പരസ്പരം സംസാരിക്കുന്നതെന്നും അതുകൊണ്ടുതന്നെ സൗഹൃദങ്ങൾ പഴയതിനെ അപേക്ഷിച്ച് കുറഞ്ഞുവെന്നും താരം പറഞ്ഞു. തനിക്ക് സ്വന്തമായി ക്യാരവൻ ഇല്ലെന്നും സെറ്റിൽ ചെല്ലുമ്പോൾ കാരവാൻ നൽകും അതിൻറെ ആവശ്യമേയുള്ളൂ എന്നും ബൈജു പറഞ്ഞു.
സിനിമയിൽ ക്യാരവാൻ ഉപയോഗിക്കാത്ത ഒരാൾ ഇന്ദ്രൻസ് ആണെന്നും വസ്ത്രം മാറാൻ മാത്രമാണ് അദ്ദേഹം ക്യരവാൻ ഉപയോഗിക്കുന്നത് എന്നും ബൈജു പറഞ്ഞു.ഇന്ദ്രൻസിനെ നിങ്ങൾക്ക് ഷൂട്ടിംഗ് സെറ്റിൽ പെട്ടിക്കടയിലൊ ബെഞ്ചിലോ ഇരിക്കുന്നത് കാണാൻ ആകും.അവിടെ ഇരുന്നുകൊണ്ട് അടുത്ത ചിത്രത്തിന് വേണ്ട കഥാപാത്രങ്ങളെ നിരീക്ഷിക്കുകയാണ് ഇന്ദ്രൻസ് ചെയ്യുന്നതെന്ന് ബൈജു തമാശ രൂപേണ പറഞ്ഞു. ഇത് അദ്ദേഹത്തിൻറെ ഒരു ട്രിക്ക് ആണെന്നും ക്യാരവാനിൽ ഇരുന്നാൽ ഇതിന് കഴിയില്ലല്ലോ എന്നും ബൈജു പറഞ്ഞു.