നവാഗതനായ സാഗർ കഥ എഴുതി സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനായ എത്തുന്ന വീകം ഡിസംബർ 9ന് തിയേറ്ററുകളിൽ എത്തും.ഒരു ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം ആണ്. ചിത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
ഡെയിൻ ഡേവിഡ്,അജു വർഗീസ്,ഡയാനാ ഹമീദ്, ഷീലു ഏബ്രഹാം,ജഗദീഷ്,ദിനേശ് പ്രദാകർ, ജി.സുരേഷ് കുമാർ,മുത്തുമണി,സുന്ദര പാണ്ഡ്യൻ, ഡോ.സുനീർ,സൂര്യ,ബേബി ശ്രേയ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.വില്യം ഫ്രാൻസിസ് പശ്ചാത്തല സംഗീതം നിർവഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹകൻ ധനേഷ് രവീന്ദ്രനാണ്. കൂടാതെ കലാസംവിധാനം പ്രദീപ് എം.വി യും, എഡിറ്റിംഗ് ഹരീഷുമാണ് കൈകാര്യം ചെയ്യുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനായി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് ഉടൻ.ചിത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ ആയിരുന്നു. ദിലീഷ് പോത്തൻ മാത്യു തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന് ധ്യാൻ തിരക്കഥ നിർവഹിച്ചിരുന്നു. കൂടാതെ ഐഡി,ത്രയം,ബുള്ളറ്റ് ഡയറീസ്, ജെയ്ലർ,പാപ്പരാസികൾ,ചീന ട്രോഫി,സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളാണ് ധ്യാനിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.
മികച്ച ചിത്രങ്ങളിലൂടെ അഭിനേത്രിയായി തിളങ്ങിയ ശീലൂ എബ്രഹാം നിർമ്മാണം നിർവഹിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.പ്രൊജക്റ്റ് ഡിസൈൻ ജിത്ത് പിരപ്പൻകോഡ്,വസ്ത്രലങ്കാരം അരുൺ മനോഹർ,മേക്കപ്പ് അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ അമീർ കൊച്ചിൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ മാർട്ടിൻ ജോർജ് അറ്റവേലിൽ,അസോസിയേറ്റ് ഡയറക്ടർസ് സംഗീത് ജോയ്,സക്കീർ ഹുസൈൻ,മുകേഷ് മുരളി, ഡിസൈൻ പ്രമേഷ് പ്രഭാകർ,പി.ആർ.ഒ പി.ശിവപ്രസാദ്,സ്റ്റിൽസ് സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.