മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ചാക്കോച്ചൻ. കുഞ്ചാക്കോ ബോബൻ എന്ന് പറയുന്നതിനേക്കാൾ മലയാളികൾക്ക് പ്രിയങ്കരം ചാക്കോച്ചൻ എന്ന് പറയുമ്പോഴാണ്. ചാക്കോച്ചനും പ്രിയയും ഇരുവരുടെയും മകൻ ഇസഹാക്ക് ഒക്കെയുള്ള വിശേഷങ്ങൾ ചാക്കോച്ചൻ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിലൂടെ പ്രിയയ്ക്കും ചാക്കോച്ചനും ഇസഹാക്കിനെ ലഭിച്ചത് തന്നെയാണ് മലയാളികൾക്ക് ഏറ്റവും വലിയ സന്തോഷം.
ഇസഹാക്കിന്റെ വിശേഷങ്ങളാണ് ഭൂരിഭാഗം സമയവും ചാക്കോച്ചൻ പങ്കുവയ്ക്കാറുള്ളത്. അതുപോലെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നടി മഞ്ജു വാര്യർ. മലയാളികളുടെ ലേഡീ സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു വാര്യരെ എല്ലാവരും വിളിക്കുന്നത്. മഞ്ജുവും ചാക്കോച്ചനും വളരെയധികം നല്ല സുഹൃത്തുക്കളാണെന്ന് നമുക്കറിയാം. ഇത്രമാത്രം അടുത്ത് സുഹൃത്തുക്കളാണെന്ന് ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിന്ന് നമുക്ക് മനസ്സിലാകും. ചാക്കോച്ചൻ ചാക്കോച്ചന്റെ അമ്മയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്.
അതും മഞ്ജു വാര്യരാണ് സ്പെഷ്യൽ ഗസ്റ്റ് എന്നുള്ളതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്ന ഒരു പ്രധാന കാര്യം. ചാക്കോച്ചൻ തന്നെയാണ് ചിത്രം പങ്കുവെച്ചു എത്തിയിരിക്കുന്നത്. എൻറെ അമ്മയുടെ പിറന്നാൾ ഞാൻ ആഘോഷിച്ചു. ഹാപ്പി ബർത്ത് ഡേ അമ്മാജി. എന്നാണ് ചാക്കോച്ചൻ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. അതോടൊപ്പം തന്നെ പിഷാരടിയും ഭാര്യയും ഒപ്പമുള്ളതും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പിഷാരടിയും ചാക്കോച്ചനും മിഥുനും ഒക്കെ അടുത്ത സുഹൃത്തുക്കളാണ് എന്ന് നമുക്കറിയാം.
ഇപ്പോൾ ചാക്കോച്ചൻ അമ്മയോടൊപ്പം ഡൽഹിയിൽ സന്ദർശിച്ചതിനുശേഷം ഡൽഹിയിലെ വിശേഷങ്ങളും പങ്കുവെച്ച് അമ്മയുടെ ബർത്ത് ഡേ ആഘോഷമാക്കിയിരിക്കുകയാണ്. ഒപ്പം മഞ്ജു വാര്യരും ചാക്കോച്ചിന്റെ കൂടെ എത്തിയിരിക്കുകയാണ്. പിഷാരടിയും മഞ്ജു വാര്യരും തമ്മിൽ ഇത്രയും അടുത്ത സുഹൃത്തുക്കളാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ഭൂരിഭാഗം ആൾക്കാരും താഴെ കമൻറ് ചെയ്യുന്നത്. സഹപ്രവർത്തകർ മാത്രമല്ല ജീവിതത്തിൽ വളരെ അടുത്ത സുഹൃത്തുക്കൾ ആണ് അഭിനേതാക്കളായ കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയും മഞ്ജുവാര്യരും.
സിനിമ തിരക്കുകളിൽ നിന്നും അകന്ന് ഒന്നിച്ച് യാത്ര പോകാനും ഒത്തു കൂടാനും എല്ലാം ഇവർ സമയം കണ്ടെത്താറുള്ളത് നമുക്ക് മുൻപറിയാം. എന്നാൽ കുറെയധികം നാളുകൾക്ക് ശേഷം ചിത്രങ്ങൾ പുറത്തു വരുമ്പോൾ ഇവർ ഇപ്പോഴും ഡ്രിപ്പിങ്ങിൽ ആണല്ലേ എന്ന് മലയാളികൾ തന്നെ പറയുന്നു.
ചാക്കോച്ചന്റെ അമ്മയുടെ ജന്മദിനം ആഘോഷിക്കാനാണ് ഒന്നിച്ചു കൂടിയത് ഏങ്കിലും അതിനിടയിൽ ട്രിപ്പിന് സമയം കണ്ടെത്തിയല്ലോ എന്നാണ് ഭൂരിഭാഗം ആൾക്കാരും പറയുന്നത്. ചങ്ങാതിമാരുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രമേഷ് പിഷാരടിക്ക് ഒപ്പം ഭാര്യ സൗമ്യയും മക്കളും എത്തിയിരുന്നു. ചാക്കോച്ചൻ തന്നെയാണ് പിറന്നാളാഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.