ഗോയിൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലെ പ്രിയങ്കരിയായ താരമായി മാറിയ ആളാണ് ദേവയാനി. മലയാളി പ്രേക്ഷകർക്ക് ദേവയാനി ഏറെ പ്രിയങ്കരിയാണ്. ബോളിവുഡ് ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു എങ്കിലും ദേവയാനിയുടെതായി ആദ്യം പുറത്തിറങ്ങിയത് മലയാള ചിത്രമായിരുന്നു. അതോടെയാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി ദേവയാനി മാറിയത്. വ്യത്യസ്ത മാര്ന്ന ചിത്രങ്ങളുമായാണ് താരമെത്താറുള്ളത്.
ഇടയ്ക്ക് സിനിമയിൽ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു ദേവയാനി നടത്തിയത്. സിനിമയിലും സീരിയലും ഒക്കെ സജീവമായ താരം സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകനായ രാജകുമാരനെയാണ് ദേവയാനി വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇനിയാ പ്രിയങ്ക എന്നീ രണ്ട് മക്കളാണ് താരത്തിനുള്ളത്. രാജകുമാരനുമായുള്ള ദേവയാനിയുടെ വിവാഹത്തിന് വീട്ടിൽ നിന്നും തുടക്കത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അവയൊക്കെ അവഗണിച്ചാണ് തങ്ങൾ ഒരുമിച്ചതെന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്.
ആവശ്യത്തിന് പൊക്കമോ നിറമോ പറയത്തക്ക സൗന്ദര്യമോ രാജകുമാരൻ ഇല്ലാതിരുന്നതും ഇരുവരുടെയും വിവാഹത്തെ മറ്റുള്ളവരെ എതിർക്കാൻ കാരണമായി. എതിർപ്പുകൾ ശക്തമായതോടെ താരം രാജകുമാരനെ രഹസ്യവിഭാഗം കഴിക്കുകയായിരുന്നു. 2001 ലാണ് ഇരുവരും വിവാഹിതനായത്. പലരും ദേവയാനിയുടെയും ഭർത്താവിൻ്റെയും ചിത്രങ്ങളെ പരിഹസിക്കാറുണ്ട്. ഒരിക്കൽ അത്തരം പരിഹാസങ്ങൾക്കെല്ലാം താരം മറുപടി നൽകുകയും ചെയ്തിരുന്നു. ഒരു കൊച്ചു കുഞ്ഞിനെ പോലെയാണ് ഭർത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്പത്യം തങ്ങളുടെതാണ് എന്നും ആയിരുന്നു അന്ന് ദേവയാനി പറഞ്ഞത്.
കിന്നരിപ്പുഴയുടെ തീരത്ത് എന്ന മലയാള സിനിമയിലൂടെ അഭിനയ അരങ്ങേറ്റം കുറിച്ച് ദേവയാനി വളരെ പെട്ടെന്നാണ് സൗത്ത് ഇന്ത്യൻ സിനിമയുടെ മുൻനിര നായികയായി വളർന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ദേവയാനി സജീവമായിരുന്നു. മറ്റതാരങ്ങളെ പോലെ കുടുംബ വിശേഷങ്ങൾ ദേവയാനി അധികം മാധ്യമങ്ങൾക്ക് മുമ്പിൽ പങ്കുവെക്കാറില്ല. പൊതുവേദികളിലും വളരെ വിരളമായി മാത്രമാണ് ദേവയാനി പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ ദേവയാനിയുടെ മകൾ ഇനിയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
വിത്തൗട്ട് മേക്കപ്പിൽ സാരി ലുക്കിലാണ് ഇനിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 17 കാരിയായ ഇനിയ സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല. ചിത്രങ്ങൾ വൈറലായതോടെ ഇനിയയ്ക്ക് അച്ഛൻ രാജകുമാറിന്റെ അതേ മുഖച്ഛായ ആണെന്നാണ് ആരാധകർ പറയുന്നത്. താരപുത്രിമാർ ഒന്നും ഇത്രയും സിമ്പിൾ ആയി ഫോട്ടോകൾ പ്രത്യക്ഷപ്പെടുകയോ ക്യാമറയ്ക്ക് മുൻപിൽ വരികയും ചെയ്യാറില്ല. താരപ്പകിട്ട് ഒന്നുമില്ലാതെ വളരെ സാധാരണക്കാരിയായാണ് ദേവയാനിയുടെ മകൾ ചിത്രങ്ങളിൽ ഉള്ളത്.