2018 ൽ റിലീസ് ചെയ്ത ബാലചന്ദ്രമേനോൻ ചിത്രം ‘എന്നാലും ശരത്’ അദ്ദേഹത്തിൻറെ യൂട്യൂബ് ചാനലിലൂടെ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു.ഫിൽമി ഫ്രൈഡേയ്സ് എന്നാൽ അദ്ദേഹത്തിൻറെ യൂട്യൂബ് ചാനലിലൂടെ ഡിസംബർ 9 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ഏറെ കാലത്തെ ഇടവേളക്കു ശേഷം ആയിരുന്നു 2018 ൽ ചിത്രവുമായി ബാലചന്ദ്രമേനോൻ എത്തിയത്.എന്നാൽ അന്നുണ്ടായ പ്രളയം ചിത്രത്തെ മോശമായി ബാധിച്ചു.
മലയാള പ്രേക്ഷകരുടെ മനസ്സിൽ എന്നെന്നും സ്ഥാനമുള്ള ഒരു പേരാണ് ബാലചന്ദ്രമേനോൻറെത്. അദ്ദേഹത്തിൻറെ എഴുത്തും ചിത്രങ്ങളും എന്നും മലയാളികളെ സ്വാധീനിച്ചിട്ടുള്ളവയാണ്.തുടക്കത്തിൽ നടക്കുന്ന ഒരു കൊലപാതകവും തുടർന്നുള്ള പോലീസ് അന്വേഷണവുമായി പുരോഗമിക്കുന്ന കഥാപശ്ചാത്തലമാണ്’എന്നാലും ശരത്തിന്റെത്. ഒരു ത്രില്ലർ സ്വഭാവമാണ് ചിത്രത്തിനുള്ളത്.റഫീക്ക് അഹമ്മദ്,ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഡിജിറ്റൽ റിലീസിലൂടെ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂട്യൂബ് ചാനലിൽ ചിത്രം റിലീസ് ചെയ്യുന്നത്.നിധി അരുൺ,നിത്യാ നരേഷ്, ചാർളി ജോ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ലാൽജോസ്, ജൂഡ് ആന്റണി ജോസഫ്,അജു വർഗീസ്,ജോയ് മാത്യു, സുരഭി ലക്ഷ്മി,ദിലീഷ് പോത്തൻ,അഖിൽ വിനായക് എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്.സേഫ് സിനിമാസിന്റെ ബാനറിൽ ആർ ഹരികുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
തൻറെ ഏതൊരു ചിത്രത്തെയും പോലെ ബാലചന്ദ്രമേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാം എന്ന ഡോക്ടർ കഥാപാത്രമായാണ്
അദ്ദേഹം ചിത്രത്തിൽ എത്തുന്നത്.കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ബാലചന്ദ്ര മേനോൻ എന്ന് തീയറ്ററിൽ എഴുതി കാണിക്കുമ്പോൾ മലയാളി ആവേശത്തോടെ കയ്യടിച്ച ഒരു കാലം ഉണ്ടായിരുന്നു.മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒട്ടനവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിൻറെതായി പുറത്തിറങ്ങിയ ഈ ചിത്രം ഡിജിറ്റൽ റിലീസിലൂടെ വീണ്ടും പ്രേക്ഷകശ്രദ്ധ നേടാൻ ഒരുങ്ങുകയാണ്