നാമെല്ലാവരും പല ആവശ്യങ്ങൾക്കായി പല രീതിയിൽ യാത്ര ചെയ്യുന്നവരും പുറത്തു പോകുന്നവരും ആണ്.പ്രത്യേകിച്ച് രാവിലെയും ഉച്ചസമയങ്ങളിലും ജോലിയുടെ ഭാഗമായും മറ്റ് ആവശ്യങ്ങൾക്കും പുറത്തു പോകാറുണ്ട്.ഈ സമയങ്ങളിൽ വെയിൽ ഏൽക്കാതിരിക്കാൻ പല രീതിയിലുള്ള മുൻകരുതലുകളും നാം എടുക്കാറുണ്ടെങ്കിലും പലപ്പോഴും വെയിലേൽക്കുന്നത് മൂലം നമുക്ക് ചർമ്മ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. നേരിട്ട് ഏറ്റവും കൂടുതൽ വെയിലേൽക്കുന്ന ഭാഗമാണ് മുഖം.
നാമെല്ലാവരും നമ്മുടെ മുഖസൗന്ദര്യത്തെ പരിപാലിക്കാൻ പല കാര്യങ്ങളും ചെയ്യാറുണ്ട്.അതുകൊണ്ടുതന്നെ വെയിൽ ഏൽക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളിൽ നിന്ന് നമ്മുടെ മുഖത്തെ സംരക്ഷിക്കാൻ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.ഇതിനായി തീർത്തും പ്രകൃതിദത്തമായ ചില ഫേസ് പാക്കുകൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്.കണ്ണിന് ചുറ്റുമുള്ള കറുപ്പ്, മുഖക്കുരു,ഡാർക്ക് സർക്കിൾസ് തുടങ്ങിയുള്ള ചർമ്മപ്രശ്നങ്ങൾക്കും ഇത്തരം ഫേസ് പാക്കുകൾ മികച്ചതാണ്.
ഉരുളക്കിഴങ്ങ് ജ്യൂസ് 2 സ്പൂൺ,മഞ്ഞപ്പൊടി 1/2 സ്പൂൺ,തക്കാളി ജ്യൂസ് 2 സ്പൂൺ എന്നിവയാണ് ഈ ഫേസ് പാക്ക് തയ്യാറാക്കുന്നതിനുള്ള ചേരുവകൾ.ആദ്യം ഒരു ബൗൾ എടുക്കുക.ശേഷം ബൗളിലേക്ക് രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് ജ്യൂസ് ഒഴിക്കുക.ശേഷം അതിലേക്ക് അരടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക.നല്ല പോലെ മിക്സ് ചെയ്യുക.ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ തക്കാളി ജ്യൂസ് ഒഴിക്കുക.ശേഷം എല്ലാം നന്നായി യോജിപ്പിക്കുക.ഇതിനുശേഷം ഈ ഫേസ് പാക്ക് നല്ല രീതിയിൽ മുഖത്ത് തേക്കുക.
30 മിനിട്ട് ഈ ഫേസ് പാക്ക് മുഖത്ത്
ഇട്ടതിനു ശേഷം കഴുകിക്കളയേണ്ടതാണ്.ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള അസെലൈക് ആസിഡ് ചർമ്മത്തിന് സ്വാഭാവിക തിളക്കവും,തക്കാളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി,ഇ,ബീറ്റാ കരോട്ടിൻ എന്നിവ ചർമത്തിന് നല്ല തിളക്കവും നിറവും നൽകുന്നു.ഹൈപ്പർപിഗ്മെന്റേഷൻ,പാടുകൾ, കറുത്ത പാടുകൾ എന്നിവ ഇല്ലാതാക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകൾ മഞ്ഞൾപ്പൊടിയിൽ അടങ്ങിയിരിക്കുന്നു.ഈ ഫേസ് പാക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ശീലമാക്കാവുന്നതാണ്.