അനുദിനം വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വൈദ്യശാസ്ത്രം സാക്ഷിയാകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പ്രെഗ്നൻസി എന്ന ചരിത്രപരമായ മറ്റൊരു മുഹൂർത്തത്തിന് പരിവാതിൽക്കൽ ആണ് വൈദ്യശാസ്ത്രം. ആൺ പെൺ ശരീരങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം ഒരു കുഞ്ഞിന് ജന്മം നൽകുക എന്ന വലിയ സ്വപ്നം യാഥാർത്ഥ്യം ആയിരിക്കുകയാണ്. ട്രാൻസ് ദമ്പതികളായ സഹദ് ഫാസിൽ സിയാ പവൽ എന്നിവർ ചേർന്നാണ് ഇന്ത്യയിലെ പുതിയ തുടക്കത്തിന് കാരണക്കാരായത്.
തന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്നം ഭർത്താവ് സഹദിലൂടെ യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് സിയ പവൽ. എട്ടുമാസം പ്രഗ്നൻറ് ആണ് സഹൽ ഇപ്പോൾ. ഇവരുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് കേരളക്കര ഇതറിയുന്നത്. രണ്ടുപേരും മലയാളി ദമ്പതിമാരാണ്. അറിയപ്പെടുന്ന ട്രാൻസ്ജെൻഡർ നർത്തകി കൂടിയായ സിയ പവലാണ് തങ്ങൾക്ക് കുഞ്ഞ് പിറക്കുന്ന സന്തോഷവാർത്ത പങ്കുവെച്ചത്. ഫോട്ടോ പങ്കുവെച്ചുകൊണ്ട് സിയ കുറിച്ച വാക്കുകൾ ഇങ്ങനെ;
ജന്മം കൊണ്ട് ശരീരം കൊണ്ട് സ്ത്രീയായില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാൻ അറിഞ്ഞു വളർന്ന കാലമത്രയും എന്നിൽ ഉള്ളിൽ ഉണ്ടായ ഒരു സ്വപ്നം ആണ് അമ്മ. ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മമത്രയും എൻറെ ശരീരം എന്നെ അനുവദിക്കുകയില്ലായിരിക്കാം. ഞാൻ അറിയുന്ന ദൈവം എന്നെ അറിഞ്ഞതുപോലെ കാലം എന്റെ ആഗ്രഹങ്ങൾ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാൾക്ക് പേരും കണ്ടുവെച്ച് കുന്നോളം സ്വപ്നങ്ങളും പേറി 9 മാസത്തോളം കാത്തിരിക്കുന്നത് അല്ലേ ഒരു അമ്മയുടെ പ്രതീക്ഷ. എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു.
കുറഞ്ഞ ദിനങ്ങൾ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ടു പോകാൻ ഉള്ള കഴിവ് എനിക്കും എൻറെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിതപങ്കാളിക്കും നൽകണേ നാഥാ. എൻറെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് എനിക്ക് കൂട്ടായത് എൻറെ ഇക്ക സഹദ് ആണ്. പിറന്ന ശരീരത്തിൽ ജീവിക്കാൻ മാനസികമായ ബുദ്ധിമുട്ടുകൾക്കിടയിൽ തന്റെ ഇഷ്ടങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കുമ്പോൾ അവൻറെ ശരീരത്തെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് മാറ്റുവാൻ ആരംഭിച്ചു. ഹോർമോൺ തെറാപ്പികളും ബ്രസ്റ്റ് റിമൂവൽ സർജറിയും. കാലം ഞങ്ങളെ ഒരുമിപ്പിച്ചിട്ട് മൂന്നു വർഷമാകുന്നു.
അമ്മ എന്ന എന്നിലെ സ്വപ്നം പോലെ അച്ഛൻ എന്ന അവൻറെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിൽ എത്തിച്ചു. പൂർണ്ണ സമ്മതത്താൽ ഇന്ന് എട്ടുമാസം പ്രായമുള്ള ജീവൻ തൻറെ ഉദരത്തിൽ ചലിക്കുന്നു. ഞങ്ങളുടെ ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ എടുത്ത തീരുമാനങ്ങൾ പിന്തുണച്ചു. ഞങ്ങൾ അറിഞ്ഞതിൽ പറഞ്ഞാൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പ്രഗ്നൻസി. ഒറ്റപ്പെട്ട ജീവിതത്തിൽ കൊച്ചു കുടുംബമാകുന്ന ഞങ്ങൾക്ക് പൂർണ്ണ പിന്തുണയോടെ കൂടെ നിന്ന് എൻറെ ഇത്താത്തക്കും അമ്മയ്ക്കും അവൻറെ ഉമ്മയ്ക്കും പെങ്ങൾക്കും ഡോക്ടർക്കും ഞങ്ങളെ ഇഷ്ടപ്പെട്ടു കൂടെ നിൽക്കുന്ന എല്ലാവർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറയുന്നു. എന്നായിരുന്നു സിയ കുറിച്ചത്.