മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരു താരമാണ് നടി ആര്യ. നടി മാത്രമല്ല അവതാരകയായും ആര്യ തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റ്ലെ ബഡായി ബംഗ്ലാവിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മാത്രമല്ല നിരവധി സ്റ്റേജ് ഷോകളിലൂടെയും അവാർഡ് പരിപാടികളിലൂടെയും അവതാരികയായും തിളങ്ങുന്ന ആര്യ ഒരു മോഡൽ കൂടിയാണെന്ന് എല്ലാവർക്കും അറിയാം. അവതരണത്തിലും അഭിനയത്തിലും മാത്രമല്ല തന്റേതായ കഴിവ് പല മേഖലയിലും തെളിയിച്ചിട്ടുള്ള വ്യക്തി ആണ് ആര്യ.
ബിസിനസ് മേഖലയിൽ സ്വന്തമായി ഒരു ബുട്ടീക്ക് കൂടി താരത്തിനുണ്ട്. അതുപോലെ യൂട്യൂബ് രംഗത്തെ വ്ലോഗിങ്ങിൽ കൂടി ആര്യ ഇറങ്ങിയതോടെ എല്ലാത്തിലും ആര്യയുടെ കയ്യൊപ്പ് പതിഞ്ഞുകഴിഞ്ഞു. ഇപ്പോൾ ആര്യയുടെ ചില വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ആര്യ സ്റ്റോറിയായി പങ്കുവെച്ചതിനെ കുറിച്ചാണ് പലരും ചോദിക്കുന്നത്. ആര്യയ്ക്കിപ്പോഴും ആര്യയുടെ കാമുകനെ തട്ടിയെടുത്തവരോട് ദേഷ്യം ഉണ്ടെന്ന് പറയുന്ന ചില വീഡിയോ സ്റ്റോറികളും ആണ് താരം തന്നെ പങ്കുവെച്ച് എത്തിയിരിക്കുന്നത്.
ബിഗ് ബോസിൽ പുറത്തിറങ്ങിയശേഷം വ്യാപകമായ സൈബർ അറ്റാക്ക് ആണ് ആര്യയ്ക്ക് നേരിടേണ്ടി വന്നത്. അത് മാത്രമല്ല ആരും കൂടെ ഇല്ലെങ്കിലും ജാൻ ഉണ്ടാവും എന്ന് വിശ്വസിച്ച ആര്യയ്ക്ക് അവിടെയും നിരാശയായിരുന്നു സംഭവിച്ചത്. ഉറ്റ സുഹൃത്തായിരുന്നു അവതാരകയ്ക്കൊപ്പം ജാൻ അടുപ്പത്തിലായി എന്ന വാർത്ത പുറത്തിറങ്ങിയപ്പോൾ ആര്യയെ ഏറ്റവും കൂടുതൽ അത് ബാധിക്കുകയായിരുന്നു എന്ന് പറയാം. ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഇപ്പോൾ ആര്യയുടെ കാമുകന്റെ കാമുകി എന്നറിഞ്ഞപ്പോൾ വലിയ ഞെട്ടലാണ് ജീവിതത്തിലുണ്ടായിരുന്നത് എന്ന് അന്ന് വാർത്തകളിൽ ഒക്കെ ഇടം നേടിയിരുന്നു.
അങ്ങനെ അധികം ആർക്കും സംഭവിക്കില്ലെങ്കിലും ട്രോളുകൾ അടക്കം വിമർശനങ്ങൾ ആര്യയ്ക്ക് എതിരെ ഉയർന്നു വന്നിട്ടുണ്ടായിരുന്നു. എന്നാൽ അതൊക്കെ തരണം ചെയ്താണ് ആര്യ മുൻപോട്ട് വന്നത്. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി ആര്യ ബാബു പിന്നീട് ആര്യ ബഡായി എന്നാണ് അറിയാൻ തുടങ്ങിയത്. എന്തൊക്കെയായാലും കഴിഞ്ഞതെല്ലാം മറന്ന് തന്റേതായ തിരക്കുകളിൽ സന്തോഷം കണ്ടെത്തുന്ന ഒരു താരം കൂടിയാണ് ആര്യ. തൻറെ ബിസിനസും, ടെലിവിഷൻ പരിപാടികളും, കുടുംബ കാര്യങ്ങളും എല്ലാമായി ആര്യ വിരസതയിൽ നിന്നും മുന്നോട്ടുകൊണ്ടുവന്നു.
എന്നാൽ ഇപ്പോൾ ഇതാ തൻറെ ഫേസ്ബുക്ക് മൂന്ന് കൊല്ലം മുൻപുള്ള കാര്യങ്ങൾ എല്ലാം വീണ്ടും ഓർമ്മപ്പെടുത്തുകയാണ്. മൂന്നുവർഷം മുൻപ് മോഡലും അവതാരകയുമായ ആ സുഹൃത്തിന്റെ ചിത്രം ആര്യ തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ആര്യയുടെ കാഞ്ചിവരം ബിസിനസിന്റെ മോഡലായി അവതാരക ചിത്രങ്ങളിൽ പങ്കുവന്നത്. ആ ചിത്രങ്ങൾ ഫേസ്ബുക്കിൽ വീണ്ടും ഓർമ്മപ്പെടുത്തിയപ്പോൾ മറ്റു ചില കാര്യങ്ങൾ കൂടി ആര്യയുടെ മനസ്സിൽ വന്നു.
ഉടനെ അതെടുത്ത് ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കി പങ്കുവെച്ചു. സമ്മതിക്കൂല അല്ലേ ഫേസ്ബുക്കെ പിന്നെ ഷെയർ ഒന്നും ചെയ്യേണ്ടി വന്നില്ല മുഴുവനായിട്ട് തന്നെ കൊണ്ടുപോയി എന്ന് പറഞ്ഞുകൊണ്ടാണ് ആ ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ സ്ക്രീൻ പ്രിൻറ് സഹിതം ആര്യ പങ്കുവെക്കുന്നത്. അതിനോടൊപ്പം തന്നെ കാഞ്ചീവരത്തിന്റെ പ്രമോഷൻ ഒരിക്കൽ കൂടി നടത്തുകയും ചെയ്തു. കളിയാക്കുന്ന തരത്തിലാണ് ആര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ എല്ലാം പുറത്തുവന്നത്. ഇതിലൂടെ തന്നെ തൻ്റെ കാമുകനെ തട്ടിയെടുത്ത തൻറെ സുഹൃത്തിനോടുള്ള ദേഷ്യം ഇപ്പോഴും ആര്യയുടെ ഉള്ളിൽ ഉണ്ടെന്ന് മലയാളി പ്രേക്ഷകർ മനസ്സിലാക്കുകയായിരുന്നു.