മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത ഒരു ഗായിക തന്നെയാണ് കെ എസ് ചിത്ര. മലയാളികളുടെ വാനമ്പാടി. മലയാളികളുടെ അഭിമാനമായി മാറിയ ഒരു താരം. നിരവധി ഭാഷകളിലൂടെ നിരവധി നല്ല ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് ഉൾപ്പെടെ സമ്മാനിച്ച ഈ താരത്തിന്റെ ജീവിതം മലയാളികൾക്ക് കാണാപാഠമാണ്. മലയാള സിനിമയിൽ തന്റേതായി ഒരു കരിയർ താൻ വിചാരിക്കുന്നതിനു മുൻപേ കെട്ടിപ്പടുത്തുയർത്തിയ ആളാണ് കെ എസ് ചിത്ര. എന്നാൽ തന്റെ കുടുംബജീവിതം മാത്രം നല്ല രീതിയിൽ പോയില്ല.
സന്തുഷ്ടമായ രീതിയിൽ പോകുന്നു എന്ന് വിചാരിച്ചപ്പോൾ ആയിരുന്നു ദൈവം നിനച്ചരിക്കാതെ ആ വിധി തന്നത്. സ്വന്തം മകളെ എടുത്തു കൊണ്ടു പോയത്. ഇന്നും തീരാ നോവായി നിറഞ്ഞു നിൽക്കുന്നു ചിത്രയുടെ മകൾ നന്ദന. ഇപ്പോൾ മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര പങ്കിട്ട ഹൃദയസ്പർശിയായ ഒരു ചിത്രവും കുറിപ്പും ആണ് വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് പോസ്നു താഴെയായി കമന്റുകളുമായി എത്തുന്നത്. ഹാപ്പി ബർത്ത് ഡേ ഇൻ ഹെവൻ എന്ന് പറഞ്ഞാണ് ചിത്രയുടെ കുറിപ്പ് തുടങ്ങുന്നത്. സ്വർഗ്ഗത്തിലെ നിൻറെ പിറന്നാൾ ദിവസമാണ് ഇന്ന്.
അവിടെ മാലാഖമാർക്കൊപ്പം നീ ഈ ദിവസം ആഘോഷിക്കുന്നുണ്ടാകും. കാലമെത്ര കടന്നുപോയാലും എന്നും നീ എൻറെ മനസ്സിൽ ഉണ്ട്. എന്നും നീ അകലെയാണെങ്കിലും അവിടെ നീ സുരക്ഷിതയാണെന്ന് എനിക്കറിയാം. നിന്നെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു. എല്ലാ ദിവസത്തെക്കാളും കൂടുതലായി എനിക്ക് ഇന്ന് നിന്നെ മിസ്സ് ചെയ്യുന്നുണ്ട്. ഹാപ്പി ബർത്ത് ഡേ നന്ദന എന്നായിരുന്നു ചിത്ര കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു കുറിപ്പ് വൈറലായി മാറിയത്.
വിശേഷദിവസങ്ങളിൽ എല്ലാം നന്ദനെയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ചിത്ര എത്താറുണ്ട്. നന്ദന എന്നും ഹൃദയത്തിൽ ജീവിക്കുന്നുവെന്ന് ചിത്ര തന്നെ പറയുന്നു. സ്നേഹ ചിന്തകളും അപ്പുറം ആണെന്നായിരുന്നു മുൻപൊരിക്കൽ ചിത്ര കുറിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു നിന്റെ ജനനം. നിൻറെ ഓർമ്മകൾ എന്നും ഞങ്ങൾക്ക് മൂല്യമാണ് നിധിയാണ്. വാക്കുകൾക്കപ്പുറത്താണ് നിന്നോടുള്ള ഇഷ്ടം. നിൻറെ നഷ്ടം അളക്കാൻ ആവാത്തതും ആണെന്ന് ചിത്ര കുറിച്ചു. അരികിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു മകളെ എന്നായിരുന്നു നന്ദനയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ചിത്ര കുറിച്ചത്. ചിത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകാറുണ്ട്.
ഒരു മകളെ ലഭിച്ചത് താൻ വളരെയധികം പ്രാർത്ഥിച്ചു തന്നെയാണെന്ന് എപ്പോഴും ചിത്ര പറയാറുണ്ട്. മകളുടെ വിയോഗം മുട്ടും താങ്ങാൻ ആവാത്തത് തന്നെയായിരുന്നു ചിത്രയ്ക്കും ഭർത്താവിനും. അന്ന് ചിത്രയെ ആശ്വസിപ്പിക്കാനോ ചിത്രയോട് എന്ത് പറയണമെന്ന് പോലും അറിയാതെ പലരും നിന്നു. വർഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷം ആയിരുന്നു ചിത്രയ്ക്കും വിജയ് ശങ്കരനും ഒരു മകളെ ലഭിച്ചത്. കൃഷ്ണഭക്തയായതിനാൽ മകൾക്ക് നന്ദന എന്നും പേരിട്ടതും ചിത്ര വാർത്തകളിൽ നിറച്ചിരുന്നു. 2011ലായിരുന്നു നന്ദനയുടെ വിയോഗം. ദുബായിലെ നീന്തൽ കുളത്തിൽ വീണായിരുന്നു നന്ദന മരിച്ചത്.
മകളുടെ മരണശേഷം സംഗീത ലോകത്ത് നിന്നും ചിത്ര ബ്രേക്ക് എടുത്തിരുന്നു. മാസങ്ങൾക്ക് ശേഷമായി തിരിച്ചെത്തുകയായിരുന്നു പിന്നീട്. ഇത് ദൈവത്തിൻറെ തീരുമാനമായിരുന്നില്ല അവരുടെ വിയോഗം ഞങ്ങളുടെ ജീവിതത്തിൽ എത്രത്തോളം വേദനയുണ്ടാക്കുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. അവൾ ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ടായിരുന്നേനെ. വർഷങ്ങൾ എത്ര കഴിഞ്ഞാലും ദുഃഖം മനസ്സിൽ ഉണ്ടാകും. ആത്മാർത്ഥമായി പ്രാർത്ഥിച്ചപ്പോൾ അംഗവൈകല്യങ്ങൾ ഉള്ള ഒരു കുട്ടിയാണ് ലഭിച്ചത്.
എന്നാലും അത് ദൈവത്തിൻറെ വരദാനമാണല്ലോ ഭാഗ്യം ഉള്ളതുകൊണ്ടാണ് ഞങ്ങൾക്ക് അങ്ങനെ ഒരു കുഞ്ഞിനെ ലഭിച്ചത് എന്ന് കരുതി. പക്ഷേ അങ്ങനെ ദൈവം പെട്ടെന്ന് എടുക്കാൻ വേണ്ടി ആയിരുന്നു അങനെ തിടുക്കം കാണിച്ചുതെന്ന് കെ എസ് ചിത്ര ഓർത്തു പറഞ്ഞിരുന്നു.