തൻറെ സ്വകാര്യ ജീവിതത്തിലും സിനിമ ജീവിതത്തിലും ഉയർച്ചകളും കാഴ്ചകളും പലതവണ നേരിട്ട വ്യക്തിയാണ് അമല പോൾ. താരത്തിന് വ്യക്തിജീവിതത്തിനിടയിൽ തിരിച്ചടികൾ നേരിട്ട സമയത്താണ് സിനിമ ജീവിതത്തിലും പരാജയങ്ങൾ നേരിടേണ്ടി വന്നത്. ജീവിതത്തിൽ പലതരം ആളുകളെ തിരിച്ചറിയാൻ ഞാൻ പഠിച്ചു എന്നും താരം പറഞ്ഞു. തൻറെ പല ഇഷ്ടങ്ങളും സന്തോഷങ്ങളും മറ്റുള്ളവർക്കായി മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്, എന്നാൽ ഒരു സമയമാകുമ്പോൾ നാം ഒന്ന് തിരിഞ്ഞു നോക്കണം.
നമുക്ക് വേണ്ടി നമ്മൾ എപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിച്ചു തുടങ്ങുമ്പോൾ നാളെ ജീവിച്ചതിന്റെ അർത്ഥം മനസ്സിലാക്കാൻ സാധിക്കും. ഇത്രയും കാലം ഞാനും അങ്ങനെയായിരുന്നു. ജീവിതത്തിൽ സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്നില്ല എന്നും ഇപ്പോൾ അതെല്ലാം തിരിച്ചറിയുന്നു എന്നും താരം പറയുന്നു. ഇപ്പോഴാണ് ഞാൻ എന്നെ സ്വയം സ്നേഹിച്ചു തുടങ്ങിയത്. ഇപ്പോൾ എൻറെ ഏറ്റവും വലിയ സന്തോഷം എന്തെന്നാൽ എനിക്ക് എന്നെ തിരിച്ചു കിട്ടി എന്നതാണ്, ഞാൻ സ്വയം എന്നെ കണ്ടെത്തി എന്നതാണ്.
അമല പോൾ നായികയായി എത്തുന്ന സംവിധായകൻ വിവേക് ഒരുക്കുന്ന ‘ടീച്ചർ’ എന്ന സിനിമ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ ദേവിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആകുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. 2009ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിലൂടെയാണ് താരം വെളുത്തിരയിലേക്ക് എത്തുന്നത്. ശേഷം മലയാളത്തിലും, കന്നടയിലും തെലുങ്കിലും, തമിഴിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.
ഗ്ലാമറസ് വേഷങ്ങളിൽ കൂടുതൽ തിളങ്ങി നിൽക്കുന്ന താരമാണ് അമല പോൾ. ദി ടീച്ചർ, ക്രിസ്റ്റഫർ, ദ്വിജ, ആടുജീവിതം, ഭൂല, അതോ അന്ത പറവയ് പോല എന്നിങ്ങനെ ആറോളം ചിത്രങ്ങളാണ് മലയാളത്തിലും, തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും താരത്തിന്റെതായി പുറത്തിറങ്ങാൻ ഉള്ളത്. താരത്തിന്റെ മികച്ച അഭിനയത്തിന് ഇരുപതോളം അവാർഡുകളാണ് ഇതുവരെ താരത്തിന് കരസ്ഥമാക്കാൻ സാധിച്ചിട്ടുള്ളത്.