മേക്കപ്പ് മേഖലയിൽ വളരെയധികം കഴിവും വളരെയേറെ നാളത്തെ എക്സ്പീരിയൻസും ഉള്ള മേക്കപ്പ് ആർട്ടിസ്റ്റ് ആണ് അനില ജോസഫ്. നിരവധി സിനിമാതാരങ്ങളുടെ കല്യാണ മേക്കപ്പ് പോലും ചെയ്തിട്ടുള്ള വ്യക്തിത്വമാണ് അനിലയുടേത്. പഴയകാല നടിമാരെ ഒരുക്കിയാണ് അനില പ്രശസ്തി നേടിയത്. സ്വന്തമായി ഒരു ബ്യൂട്ടി പാർലർ തുടങ്ങി തിരുവനന്തപുരത്ത് ആദ്യമായി ലൈസൻസ് വാങ്ങിയ അനില തൻറെ പാർലറിൽ നിരവധി ബ്യൂട്ടി ട്രീറ്റ്മെന്റുകൾ ഒരുക്കിയിരുന്നു. സിനിമ നടി പാർവതിയെ ആയിരുന്നു ആദ്യമായി ഒരുക്കിയത്. ഇന്നത്തെ കാലത്ത് ഒരുപാട് മേക്കപ്പ് ആർട്ടിസ്റ്റുകൾ ഉണ്ട്.
സിനിമ താരങ്ങൾക്ക് പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് വരെ ഉള്ള കാലമാണിത്. പണ്ടത്തെ കാലത്ത് എല്ലാം വളരെ നാച്ചുറൽ ആയിട്ടുള്ള ട്രീറ്റ്മെൻറ്സ് ആയിരുന്നു. പാർവതി ജയറാം ദമ്പതികളുടെ കല്യാണത്തിന് അനില ജോസഫ് ആയിരുന്നു പാർവതിയെ ഒരുക്കിയത്. അനിലയുടെ ജീവിതത്തിലെ ആദ്യത്തെ സെലിബ്രിറ്റി മേക്കപ്പ് ചെയ്തത് പാർവതിയെ ആയിരുന്നു. അന്നുമുതൽ ഇന്നുവരെ പാർവതിയുമായി ഒരു നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് അനില. പാർവതിക്ക് ശേഷം അനിലയുടെ അടുത്ത സെലിബ്രേറ്റ് മേക്കപ്പ് ചെയ്യാൻ എത്തിയത് മഞ്ജു വാര്യർ ആയിരുന്നു.
മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യർ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അനിലയുടെ പേഴ്സണൽ ഫേവറേറ്റ് ആർട്ടിസ്റ്റ് ആയിരുന്നു മഞ്ജു വാര്യർ. മേക്കപ്പ് ചെയ്യുന്നതിനോടൊന്നും വലിയ താല്പര്യം ഇല്ലാത്ത വ്യക്തിയായിരുന്നു മഞ്ജു വാര്യർ. സ്വന്തമായി ഷോപ്പിംഗ് ചെയ്യാൻ പോലും താല്പര്യമില്ലാത്ത വ്യക്തി. പക്ഷേ വളരെയധികം സിൻസിയർ ആയിട്ടുള്ള ആളാണ് മഞ്ജു വാര്യർ. മഞ്ജുവുമായി അടുത്തതിനുശേഷം മഞ്ജുവിൻ്റെ കല്യാണത്തിന് ഒരുക്കണം എന്നത് അനിലയുടെ ആഗ്രഹമായിരുന്നു. ആ ആഗ്രഹം മഞ്ജുവിനോട് ചുമ്മാ തമാശ പോലെ പറഞ്ഞിരുന്നു.
എന്നാൽ കുറച്ചുനാളുകളും ശേഷം അനിലക്ക് ഒരു ഫോൺ വന്നു. “എൻറെ കല്യാണം കഴിഞ്ഞു ആരെയും അറിയിച്ചില്ല പക്ഷേ റിസപ്ഷൻ നടത്തുന്നുണ്ട്. അനില ആന്റി വന്ന് എന്നെ ഒരുക്കണം” അന്ന് അനിലയുടെ മനസ്സിൽ ഒരു മിക്സഡ് ഫീലിംഗ് ആയിരുന്നു. മഞ്ജുവിനെ ഒരുക്കാൻ വലിയ സന്തോഷമുണ്ട്. എന്നാൽ മഞ്ജു സിനിമയിൽ നിന്ന് വിട്ടുമാറുമല്ലോ എന്നോർത്ത് വലിയ വിഷമവും ഉണ്ടായിരുന്നു.
ഇന്നുവരെ ആരുടെയും കല്യാണത്തിന് സങ്കടം തോന്നിയിട്ടില്ല എന്ന് അനില പറയുന്നു. റിസപ്ഷന് വേണ്ടി മഞ്ജുവിനെ ഒരുക്കി തിരികെ പോരുമ്പോഴും മനസ്സിൽ വല്ലാത്ത സങ്കടം ആയിരുന്നു. മലയാള സിനിമയിൽ ഇത്രയും നല്ല ഒരു അഭിനയത്രിയെ നമുക്ക് നഷ്ടപ്പെടുമല്ലോ എന്ന സങ്കടമായിരുന്നു മനസ്സിൽ മുഴുവൻ. എന്നാൽ നീണ്ട ഇടവേളയ്ക്കുശേഷം മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് എത്തിയപ്പോൾ ഒരുപാട് സന്തോഷിച്ചതായും അനില തുറന്നു പറയുന്നു.