ഇത് ഞങ്ങളുടെ ജാനു അല്ല, ഞങ്ങളുടെ ജാനു ഇങ്ങനെയല്ല. ഗൗരി കിഷൻ്റെ പുതിയ ഗ്ലാമറസ് ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 96 എന്ന തമിഴ് സിനിമയിലൂടെ തൃഷയുടെ ചെറുപ്പകാലത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ കുട്ടി ജാനു ആയി ഇടം നേടിയ കുട്ടി കഥാപാത്രമാണ് ഗൗരി കിഷൻ. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.
നടി സുഹൃത്തുക്കൾക്ക് ഒപ്പം ഗോവയിലാണ് ഇപ്പോൾ ഉള്ളത്. തന്റെ ഗ്ലാമറസ് ഫോട്ടോകളാണ് ഇപ്പോൾ താരം ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. എന്നാൽ ഗ്ലാമർ ലുക്കിലുള്ള നടിയുടെ ഈ ചിത്രങ്ങൾ ആരാധകർക്ക് ഒട്ടുംതന്നെ ഇഷ്ടപ്പെട്ടിട്ടില്ല എന്നാണ് കാണാൻ കഴിയുന്നത്. അതിനാൽ തന്നെ ഓരോ ചിത്രങ്ങൾക്ക് മുകളിലും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.
ഇത് ഞങ്ങളുടെ ജാനു അല്ല ഞങ്ങളുടെ ജാനു ഇങ്ങനെയല്ല, ഗൗരിയിൽ നിന്ന് ഇത്തരം ഒരു രീതി ഞങ്ങൾ പ്രതീക്ഷിച്ചില്ല, ഇത് വേണ്ടായിരുന്നു, ഇത് കുറച്ചു കൂടിപ്പോയി, തുടങ്ങിയ നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വന്നുചേരുന്നത്. സിനിമയിൽ നാടൻ രീതിയിൽ എത്തുന്ന ഗൗരിയെയാണ് ആരാധകർക്ക് ഏറെ ഇഷ്ടം. ഗൗരിയുടെതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ലിറ്റിൽ മിസ്സ് റാവുത്തർ, അനുരാഗം എന്നിവയാണ് ഗൗരിയുടെ പുതിയ ചിത്രങ്ങൾ. ലിറ്റിൽ മിസ്സ് റാവുത്തറിൽ ശേർഷ ഷെരീഫ് ആണ് ഗൗരിയുടെ നായകൻ. നവാഗതനായ വിഷ്ണു ദേവ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്ത് ഷേർഷ ഷെരീഫ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ നിർവഹിക്കുന്നത്. ഉയരം കുറഞ്ഞ ഒരു പെൺകുട്ടിയും ഉയരമുള്ള ഒരു ആൺകുട്ടിയും തമ്മിലുള്ള പ്രണയത്തെയാണ് ലിറ്റിൽ മിസ് റാവുത്തർ പറയുന്നത്.
96, മാർഗംകളി, ജാനു, മാസ്റ്റർ, കർണൻ, അനുഗ്രഹീതൻ ആൻറണി എന്നിവയാണ് മലയാളത്തിലും തമിഴിലും തെലുങ്കിലും ആയി താരം അഭിനയിച്ചിട്ടുള്ള ചിത്രങ്ങൾ. പേപ്പർ റോക്കറ്റ് എന്ന വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി മ്യൂസിക് വീഡിയോസിന്റെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.