തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന രാജ്. ചിരഞ്ജീവി സർജയെ ആയിരുന്നു താരം വിവാഹം ചെയ്തത്. വർഷങ്ങളായുള്ള സൗഹൃദത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്. ജീവിതത്തിലേക്ക് കുഞ്ഞ് അതിഥിയുടെ വരവിനായി കാത്തിരിക്കുന്നതിന് ഇടയിലായിരുന്നു ചീരുവിന്റെ വിയോഗം. സിനിമ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ വേദനിപ്പിച്ച വിയോഗമായിരുന്നു അത്. ചിരു എങ്ങും പോയിട്ടില്ല എന്നും കുഞ്ഞിലൂടെ പുനർജനിക്കും എന്നുമായിരുന്നു മേഘ്ന രാജ് പറഞ്ഞത്. ചടങ്ങിൽ എല്ലാം ചീരുവിന്റെ ഫോട്ടോയും ആയാണ് മേഘ്ന രാജ് എത്താറുള്ളത്.
പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയപ്പോഴും ചീരുവിന്റെ ഫോട്ടോ മേഘ്ന കരുതിയിരുന്നു. ചിരു ആഗ്രഹിച്ചതുപോലെ ഒരു ആൺകുഞ്ഞാണ് ഇരുവർക്കും ലഭിച്ചത്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയാണ് മേഘ്ന അറിയിച്ചിരിക്കുന്നത്. താൻ എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ചിരു ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആണ് മേഘ്ന അഭിനയത്തിലേക്കുള്ള തിരിച്ചു വരവ് പ്രഖ്യാപിച്ചത്. അതിനു പിന്നാലെ ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്. കുടുംബാംഗങ്ങളും ആരാധകരുമെല്ലാം മേഘ്നയുടെ തീരുമാനത്തിന് കയ്യടിയുമായി എത്തിയിട്ടുണ്ട്.
റയാൻ എന്നായിരുന്നു മേഘ്ന മകന് പേരിട്ടത്. മകൻറെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്. അപ്പോഴെല്ലാം എന്താണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങാത്തത് എന്ന് എല്ലാവരും മേഘ്നയോട് ചോദിക്കാറുണ്ടായിരുന്നു. ഇത്തവണ ഞാൻ തുടങ്ങി എന്നായിരുന്നു കഴിഞ്ഞദിവസം മേഘ്ന പറഞ്ഞത്. മേഘ്ന രാജ് എന്ന പേരിലാണ് ചാനൽ തുടങ്ങിയത്. ഞാൻ പങ്കുവെക്കുന്ന എല്ലാ വീഡിയോകൾക്കും സബ്ടൈറ്റിൽ ഉണ്ടാവും എന്നും മേഘ്ന പറഞ്ഞിരുന്നു. താരങ്ങളും ആരാധകരുമെല്ലാം മേഘ്നയുടെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചു എത്തിയിട്ടുണ്ട്. സർപ്രൈസ് എന്ന ക്യാപ്റ്റനോടെ ആണ് പുതിയ വിശേഷം അറിയിച്ചത്.
അഹാന കൃഷ്ണയായിരുന്നു ആദ്യം കമൻറ് ചെയ്ത് എത്തിയത്. നാളെ ഒരു സർപ്രൈസ് ഉണ്ട് എന്നായിരുന്നു താരം പറഞ്ഞത്. അക്കാലത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട വേദനകള് എല്ലാം മറച്ചുവെച്ച് മകനുവേണ്ടി ജീവിക്കുകയാണ് മേഘ്ന ഇപ്പോൾ. 2020 ജൂൺ 7ന് ആണ് ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം മരിച്ചത്. അപ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. 2020 ഒക്ടോബർ 22നാണ് മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ജനിക്കുന്നതിന് അഞ്ചു മാസങ്ങൾക്കു മുമ്പാണ് ചിരഞ്ജീവി സർജ മരിക്കുന്നത്. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടയിലാണ് ചിരഞ്ജീവിയുടെ അകാലവിയോഗം സംഭവിച്ചത്. 10 വർഷം നീണ്ട പ്രണയത്തിനോടുവിൽ 2018ൽ ആണ് ഇരുവരും വിവാഹിതരായത്.
ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമായിരുന്നു. കുഞ്ഞ് ജനിച്ച ശേഷമുള്ള വിശേഷണങ്ങൾ ചിത്രങ്ങളും വീഡിയോകളും എല്ലാം മേഘ്ന ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഭർത്താവിൻറെ വിയോഗത്തിലും തളരാതിരുന്നത് കുടുംബത്തിന്റെയും ആരാധകരുടെയും പിന്തുണ കൊണ്ടാണെന്നും, കുഞ്ഞിൻറെ വരവ് മുന്നിലുള്ള ജീവിതത്തിന് ഏറെ പ്രതീക്ഷ നൽകി എന്നും മേഘ്ന പറഞ്ഞിരുന്നു. ത്രില്ലർ മൂവിയിലൂടെ രണ്ടു വർഷത്തിനു ശേഷമാണ് മേഘ്ന സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ യൂട്യൂബിലും താൻ തിളങ്ങുന്ന വിശേഷ വാർത്തയാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.