മലയാളികൾക്ക് ഒട്ടേറെ സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ ചിത്രങ്ങൾ സമ്മാനിച്ച ജീത്തു ജോസഫിൻറെ ഏറ്റവും പുതിയ ത്രില്ലർ ചിത്രം കൂമൻ ഓ.ടി.ടി യിൽ. ആമസോൺ പ്രൈം ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.സമയമെടുത്ത് കഥയും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് മുന്നിൽ വരച്ചുകാട്ടി ത്രില്ലടിപ്പിക്കുന്നതാണ് ജീത്തു ജോസഫ് ചിത്രങ്ങളുടെ ശൈലി.ആസിഫ് അലി നായകനായ കൂമൻ തമിഴ്നാട് കേരള അതിർത്തിയിൽ ഉള്ള ഒരു ഗ്രാമവും പോലിസ് സ്റ്റേഷനും ഒരു ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്.
വിഷ്ണു ശ്യാം സംഗീത സംവിധാനം നിർവഹിച്ച ചിത്രം നവംബർ 4 ലാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് കൂമന് നേടിയെടുക്കാൻ ആയത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി.എസ് വിനായത് ആണ്.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആൽവിൻ ആൻറണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.ചിത്രത്തിൻറെ ഓ.ടി.ടി റിലീസിനായി നിരവധി കാത്തിരുന്നത്.
ചിത്രത്തിൽ ഗിരി എന്ന പോലീസുകാരനായി ആസിഫ് അലി കഥാപാത്രത്തെ അവിസ്മരണീയമാക്കി.ഒരു ദിവസം നടക്കുന്ന സംഭവവും അതിനെ തുടർന്ന് ആ പോലീസുകാരിൽ ഉണ്ടാവുന്ന പ്രതികാര മനോഭാവവും എല്ലാം തന്നെ ആസിഫ് അലി മികവോടെ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.ചിത്രത്തിൽ ഒരു കള്ളനായി എത്തുന്ന ജാഫർ ഇടുക്കിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്.കൂടാതെ രൺജി പണിക്കർ, ബാബുരാജ്,ആദം അയൂബ്,ബൈജു,പൗളി വിൽസൺ,മേഘനാഥൻ,ഹന്നാ റജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
‘കൂമൻ ദ നൈറ്റ് റൈഡർ’ എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം റിലീസ് ചെയ്തിരുന്നത്.രാത്രി കാലം മാത്രം പുറത്തിറങ്ങുകയും, ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന പക്ഷിയാണ് കൂമൻ. സന്ധ്യാസമയങ്ങളിൽ ഈ പക്ഷി ശബ്ദം ഉണ്ടാകുന്നത് അശുഭ സൂചനയായി കാണുന്നവരും ഉണ്ട്.ത്രില്ലർ സിനിമകളും സീരിയസുകളും കണ്ടു തഴക്കം വന്ന മലയാളിക്ക് മറ്റൊരു ചിത്രവുമായി ഹിറ്റ് ത്രില്ലറുകളുടെ സംവിധായകൻ എത്തിയപ്പോൾ ഉള്ള പ്രതീക്ഷ വെറുതെ ആയിരുന്നില്ല.