അഖിൽ കാവുങ്കലിൻറെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്’ജോയ് ഫുൾ എൻജോയ്’.ഇപ്പോഴിതാ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വച്ച് നടന്നു.നിരവധി ചിത്രങ്ങളാണ് ധ്യാൻ ശ്രീനിവാസന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞവർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ ഉടൽ ആയിരുന്നു ധ്യാനിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രം.
ഏക്താ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ പ്രേം, സുശീൽ വാഴപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഇന്ദ്രൻസ്,നിർമ്മൽ പാലാഴി, ബിജു സോപാനം,കലാഭവൻ നവാസ്,വിജയകൃഷ്ണൻ,മീര നായർ തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.അപർണ ദാസാണ് ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന്റെ നായിക. ഈ മാസം 20ന് കോഴിക്കോട് ആണ് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കുക.
സന്തോഷ് മണ്ടൂരിന്റെ ബുള്ളറ്റ് ഡയറീസ്,ബേബി എം മൂലേലിൻറെ അതിര്,റെജി പ്രഭാകർ സംവിധാനം ചെയ്ത് റഫീഖ് അഹമ്മദ് തിരക്കഥ തയ്യാറാക്കുന്ന ചിത്രം എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് ധ്യാനിന്റെതായി ഈ വർഷം ഒരുങ്ങുന്നത്. കഴിഞ്ഞവർഷം ധന്യമായി പുറത്തിറങ്ങിയ അഞ്ച് ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ഉടൻ ആയിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രത്തിൽ ഇന്ദ്രന്‍സ്,ദുര്‍ഗ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
റോജോ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ജോയ് ഫുൾ എൻജോയുടെ എഡിറ്റിംഗ് രാകേഷ് അശോക ആണ്.വസ്ത്രാലങ്കാരം സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, മേക്കപ്പ് രാജീവ് അങ്കമാലി,സഹനിർമ്മാണം നൗഫൽ പുനത്തിൽ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശരത് കെ എസ്,അനൂപ് ഇ,സംഗീതം ഗിരീശൻ എ സി,കലാസംവിധാനം മുരളി ബേപ്പൂർ,സ്റ്റിൽസ് റിഷാജ് മുഹമ്മദ്,പോസ്റ്റർ ഡിസൈൻ മനു ഡാവിഞ്ചി എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.