കെജിഎഫ് ചാപ്റ്റർ 1,2 എന്നീ സീരിയസുകൾ ഇന്ത്യൻ സിനിമ ഇൻഡസ്ട്രീയിൽ വൻ വിജയമാണ് നേടിയെടുത്തത്.വമ്പിച്ച കളക്ഷൻ റെക്കോർഡുകൾക്കൊപ്പം ചിത്രം രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തു.കന്നഡ സിനിമക്ക് ഇന്ത്യയിലെ മറ്റു മുൻനിരഭാഷ ഇൻഡസ്ട്രികൾക്കു മുന്നിൽ അഭിമാന നേട്ടമായി നിലനിൽക്കുകയാണ് കെജിഎഫ് സീരീസ്. ഇതിനുശേഷം വിക്രാന്ത് റോണ,777 ചാര്ലി, കാന്താര എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളും കന്നഡയിൽ നിന്ന് എത്തിയിരുന്നു.ഇതിൽ കാന്താരയാണ് കഴിഞ്ഞുപോയ വർഷം മറ്റൊരു വൻ വിജയമായി മാറിയത്.
പ്രേക്ഷക നിരൂപക പ്രശംസ ഒരുപോലെ നേടിയെടുത്ത ചിത്രമായിരുന്നു കാന്താര.വൻ കളക്ഷനാണ് ചിത്രം നേടിയത്.ഇപ്പോഴിതാ മറ്റൊരു പാൻ ഇന്ത്യൻ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് കന്നഡ സിനിമ.ആർ ചന്ദ്രൂവിൻറെ സംവിധാനത്തിൽ ഉപേന്ദ്ര,കിച്ച സുദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ്’കബ്സ’.1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രം മാർച്ച് മാസം 17ന് തിയേറ്ററുകളിൽ എത്തും.
കന്നഡയ്ക്ക് പുറമേ ഹിന്ദി,തെലുങ്ക്, മലയാളം,തമിഴ്,മറാത്തി,ഒറിയ എന്നീ ഏഴ് ഭാഷകളിൽ റിലീസിന് എത്തുന്ന ചിത്രത്തിൻറെ സംഗീതസംവിധായകൻ കെജിഎഫിന് സംഗീതം ഒരുക്കിയ രവി ബസ്രൂര് ആണ്.താൻ അനുഭവിക്കേണ്ടിവരുന്ന പല പീഡനങ്ങളുടെയും അക്രമങ്ങളുടെയും ബാക്കിപത്രമായി ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ മകൻ അധോലോകത്തേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കബ്സ എന്ന ചിത്രം പറയുന്നത്.
ആർ ചന്ദ്രശേഖർ,അലങ്കാർ പാണ്ഡ്യൻ എന്നിവരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.ഏറെ ഷെട്ടി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് മഹേഷ് റെഡ്ഡിയാണ്.ശ്രിയ ശരൺ, ശിവരാജ്കുമാർ,ജഗപതി ബാബു,പ്രകാശ് രാജ്, സമുദ്രക്കനി,നവാബ് ഷാ,കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ,പോഷാനി കൃഷ്ണ മുരളി,ജോൺ കോക്കൻ,സുധ,ദേവ്ഗിൽ,കാമരാജൻ,അനൂപ് രേവണ്ണ,ധനീഷ് അക്തർ സെഫി,പ്രദീപ് സിംഗ് റാവത്,പ്രമോദ് ഷെട്ടി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.