മലയാളികൾക്ക് സുപരിചിതമായ കുടുംബമാണ് ബഷീർ ബഷിയുടെത്. ബിഗ് ബോസ് താരമായ ബഷീറിൻ്റെയും രണ്ടു ഭാര്യമാർ അടങ്ങുന്ന കുടുംബത്തിന്റെയും വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. ഈ അടുത്തായിരുന്നു രണ്ടാമത്തെ ഭാര്യ മഷൂറ കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം രണ്ട് ഭാര്യമാർക്കൊപ്പം ദാമ്പത്യജീവിതം നയിക്കുന്നതിന്റെ പേരിൽ നിരന്തരം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും ബഷീർ വിധേയനാകാറുണ്ട്. തങ്ങൾക്ക് നേരിടേണ്ടിവരുന്ന വിമർശനങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് ബഷീറും ഭാര്യമാരും. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മാഷൂറയും മനസ്സ് തുറക്കുന്നത്. വിമർശനങ്ങൾക്ക് ചുട്ട മറുപടിയാണ് കുടുംബം നൽകുന്നത്.
മണ്ടന്മാരാണോ ഇവർ പൊട്ടത്തരം ആണ് പറയുന്നത്. കമന്റിടാൻ വേണ്ടി മാത്രം വരുന്നതാണ് കമന്റിടാൻ വരുന്നവരെ കുറിച്ച് സുഹാന പറയുന്നത്. ഡിവോഴ്സ് ആയി വേറെ കല്യാണം കഴിക്കുന്നതിൽ ആളുകൾക്ക് പ്രശ്നമില്ല. അവിടെയും ഒരാളുടെ കൂടെ ജീവിച്ച ശേഷമാണ് വേറെ ആളുടെ കൂടെ ജീവിക്കുന്നത്. അതിന് പ്രശ്നമില്ല പിന്നെ എന്തിനാണ് ഒരാളെ ഉപേക്ഷിച്ചു മറ്റൊരാളുടെ പുറകെ പോകാതെ ജീവിക്കുന്നതിന് പ്രശ്നം. രണ്ടുപേരുടെയും ജീവിതം നശിപ്പിക്കുന്നില്ലല്ലോ എന്നാണ് ബഷീർ ബഷീ ചോദിക്കുന്നത്. രണ്ടുപേരെയും അന്തസ്സായി നോക്കുന്നുണ്ട് രണ്ടുപേരും ഹാപ്പിയാണ്. അതിൽ എന്താണ് കുഴപ്പം എന്ന് ബഷീർ ബഷീ ചോദിക്കുന്നു. ആളുകൾ ചിന്തിക്കുന്നത് സെക്സ് മാത്രമാണ്.
കല്യാണം ഭാര്യ ഭർത്താവ് എന്ന് പറയുമ്പോൾ സെക്സ് മാത്രമാണ് ആളുകൾ ചിന്തിക്കുന്നത്. അല്ലാതെ പരസ്പരമുള്ള അണ്ടർസ്റ്റാൻറിംഗ് സ്നേഹം കെയർ ഒന്നുമല്ലെന്നും ബഷീർ ചൂണ്ടിക്കാണിക്കുന്നു. സെക്സ് പ്രധാനം അല്ല എന്നല്ല അത് പ്രധാനമാണ്. പക്ഷേ അതിനുമൊക്കെ അപ്പുറത്താണ് പരസ്പരമുള്ള ബോണ്ട്. അത് ആളുകൾ ചിന്തിക്കുന്നില്ല എന്നും താരം പറയുന്നു. തങ്ങൾ ചിന്തിക്കുന്നത് ഒരു ജീവിതമേ ഉള്ളൂ അത് ആസ്വദിക്കുക എന്നാണെന്നും സുഹാന പറയുന്നു. ജീവിതം മരണത്തിലേക്കുള്ള ഓട്ടമാണ് അതിനാൽ ഈ സമയത്തിനുള്ളിൽ ജീവിതം സന്തോഷത്തോടെയും നല്ല മനുഷ്യനായും ജീവിക്കുക. ജീവിതം എക്സ്പ്ലോർ ചെയ്യുക. ഈ ഭൂമിയിൽ അനുഭവിക്കാനുള്ളതൊക്കെ അനുഭവിക്കുകയാണ് വേണ്ടത് എന്നും ബഷീർ പറയുന്നു.
എന്നാൽ ചിലർ ഇതെല്ലാം മറന്നു പോകും. അവർ ബാക്കിയുള്ളവരുടെ ജീവിതം നോക്കിയിരിക്കും. ചൊറിഞ്ഞു പൊട്ടിയും അവരുടെ കമന്റ് ബോക്സിൽ കിടന്നു തെറി വിളിക്കും. തെറി വിളിക്കാനും വേണ്ടി അവർ സമയം ചിലവഴിക്കുന്നത് ഞങ്ങൾക്ക് വേണ്ടിയാണ്. അതേസമയം വീഡിയോ കണ്ടിട്ട് കൊള്ളാലോ അവൻ രണ്ടുപേരെയും സന്തോഷത്തോടെ നോക്കുന്നു എന്ന് ചിന്തിക്കുകയല്ല ചെയ്യുന്നതെന്നും ബഷീർ പറയുന്നു. നല്ല റിയാക്ഷൻ വീഡിയോ ആരും ചെയ്യില്ല. വായിൽ നിന്നും എന്തെങ്കിലും മണ്ടത്തരം വീണുപോയാൽ അതെടുത്ത് ഇയാൾക്ക് ടോക്സിക് ആണ് ടോക്സിക് പാരന്റ് ആണ് എന്നൊക്കെ പറയുമെന്നാണ് ബഷീർ പറയുന്നത്.
മകളുടെ കാര്യത്തിൽ വലിയ ഇഷ്യൂ ഉണ്ടായിട്ടുണ്ട് ചൈൽഡ് ലൈനിൽ നിന്നാണെന്ന് പറഞ്ഞു വിളിച്ചിട്ട് പിന്നെ ഒരു വിവരവുമില്ല. വന്നതു പോലുമില്ല. വന്നിരുന്നെങ്കിൽ നല്ല വിറ്റായേനെ. എൻറെ മകൾ നല്ല മറുപടി പറഞ്ഞേനെ. ഞാനത് വീഡിയോ എടുക്കുകയും ചെയ്തേനെ എന്നും ബഷീർ പറയുന്നു. മകൾ നല്ല മെച്യൂരിറ്റിയുള്ള കുട്ടി ആണെന്നാണ് സുഹാന പറയുന്നത്. എനിക്കില്ലാത്ത കുഴപ്പം നിങ്ങൾക്ക് എന്താണെന്ന് അവൾ ചോദിച്ചേനെ. ഞങ്ങൾ അവരെ എങ്ങനെയാണ് സ്നേഹിക്കുന്നതെന്ന് മക്കൾക്ക് അറിയാം. മക്കളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്ത് അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നൽകിയാണ് വളർത്തുന്നതെന്നും ബഷീർ പറയുന്നു. പുറമേ നിന്നൊരാൾ വന്ന് തന്റെ മാതാപിതാക്കളെ വഴക്കു പറഞ്ഞാൽ അവർ സഹിക്കില്ലെന്നും താരം പറയുന്നു.