പ്രണയം മടുക്കുമ്പോൾ കാമുകിയെയും കാമുകനെയും വിഷം കൊടുത്തും ആയുധപ്രയോഗത്തിലൂടെയും കൊന്ന് രസിക്കുന്നവരുടെ ഈ കാലഘട്ടത്തിൽ തന്നെയാണ് പ്രണവും ഷഹാനയും ജീവിക്കുന്നത്. ഒരു ബൈക്ക് അപകടത്തിൽ ശരീരം തളർന്നുപോയ പ്രണവിന് ജീവനും ജീവിതവും സന്തോഷവും സമ്മാനിച്ചാണ് ഷഹാന എന്ന പെൺകുട്ടി വിവാഹത്തിന് തയ്യാറായി വന്നത്. ഇതൊക്കെ പ്രായത്തിന്റെ എടുത്തുചാട്ടം എന്നും അധികനാൾ പോകില്ലെന്നും വിധിയെഴുതിയവർക്ക് മുമ്പിൽ പുഞ്ചിരിയോടെ പ്രണയിച്ചു ജീവിച്ചു കാണിച്ചുകൊടുക്കുകയാണ് പ്രണവും ഷഹാനയും.
അവൾ മുസ്ലിമായി അവൻ ഹിന്ദുവായും തന്നെയാണ് ഇരിങ്ങാലക്കുടയിലെ വീട്ടിൽ അവർ കഴിയുന്നത്. പിന്തുണയായി വീട്ടുകാരും നാട്ടുകാരും കുറെ നല്ല കൂട്ടുകാരും ഒപ്പമുണ്ട്. രോഗാവസ്ഥയിലും ലോട്ടറി കച്ചവടത്തിലൂടെ സ്വയം അധ്വാനിച്ച് കുടുംബത്തെ പോറ്റുന്ന ആളാണ് പ്രണവ്. ഇപ്പോഴിതാ ഇവരുടെ സ്നേഹം നിറഞ്ഞ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ജീവൻറെ ജീവനായ തൻറെ ഷഹാനയ്ക്ക് പ്രണവിൻറെ വക ഒരു സർപ്രൈസ് പ്രണയ സമ്മാനം. നെഞ്ചിൽ ഷഹാനയുടെ ചിത്രം ടാറ്റൂ ചെയ്ത് ഷഹാനയെ അമ്പരപ്പിച്ചിരിക്കുകയാണ് പ്രണവ്.
പ്രണവിനെന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്. എല്ലാവർക്കും ഒരു ഉത്തമ ഉദാഹരണമാണ് ഇവർ. ബൈക്ക് അപകടത്തിൽ നെഞ്ചിന് താഴേക്ക് തളർന്നുപോയ പ്രണവിന് ജീവിതത്തിലേക്ക് കടന്നു വരാനായി ഷഹാനയ്ക്ക് രണ്ടാമതൊന്നും ആലോചിക്കേണ്ടിവന്നില്ല. പ്രണവിന് താങ്ങായും തണലായും ഷഹാന ഇപ്പോഴും കൂടെയുണ്ട്. ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ച് ജീവിക്കുകയാണ് പലരും. ഇവർ എങ്ങനെയാണ് ഒന്നിച്ചു ജീവിക്കുമെന്ന് പറഞ്ഞവർക്കുള്ള ഉത്തരമാണ് ഇവരുടെ ജീവിതവും.