ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ നായകനാക്കി മണിയറയിൽ ഒരുക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറത്തുവിട്ടു.രണ്ടുദിവസം മുമ്പ് മോഹൻലാലിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും നിർമ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിൻറെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ 23ന് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിടുമെന്ന പ്രഖ്യാപനം ഉണ്ടായത്. അന്നുമുതൽ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.പേര് വ്യക്തമാക്കാതെ പോസ്റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോയും ഒപ്പം നിര്‍മ്മാതാക്കളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
‘മലൈക്കോട്ടൈ വാലിബന്’എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്നത് പേര്.മോഹൻലാലിൻറെത് ഉൾപ്പെടെ ചിത്രത്തിലെ മറ്റൊരു താരത്തിന്റെയും ചിത്രം ഇല്ലാതെയാണ് പോസ്റ്റർ പേരുമാത്രം നൽകി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.മലയാളത്തിന്റെ മോഹൻലാൽ അവതരിപ്പിക്കുന്ന ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം എന്ന് പോസ്റ്ററിൽ നമുക്ക് കാണാനാകും.ഓള്‍ഡ് മങ്ക്സും ചിത്രകാരന് കെ പി മുരളീധരനും ചേര്‍ന്നാണ് ഈ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്.
ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്.നിരവധി വ്യത്യസ്തമായ കലാസൃഷ്ടികളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനായ ലിജോയ്ക്കൊപ്പം മോഹൻലാൽ എത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടുമാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.ചിത്രത്തിൻറെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് ഐഎഫ്എഫ്കെ വേദിയിൽ ലിജോ പറഞ്ഞിരുന്നു.
ചിത്രകാരൻ കെ പി മുരളീധരനും സംഘവും ചേർന്ന് ടൈറ്റിലിന്റെ ഡിസൈൻ തയ്യാറാക്കുന്ന വീഡിയോ ഒരു ദിവസം മുമ്പ് പങ്കുവെച്ചിരുന്നു. ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ കലാസംവിധാനം നിർവഹിക്കുന്നത്.പിഎസ് റഫീഖ്,ടിനു പാപ്പച്ചൻ, രതീഷ് മൈക്കിൾ,സുജിത്ത് സുധാകരൻ,
വിക്രം മോർ,സാമന്ത് വിനിൽ,അജീഷ് ഓമനക്കുട്ടൻഫസൽ എ ബക്കർ,അൽസൺ ആൻറണി,എൻബി ശ്യാംലാൽ,അർജുൻ കല്ലിങ്കൽ,മറഡോണ ഡാനിയേൽ,കൃഷ്ണചന്ദ്രൻ, വിനയകൃഷ്ണൻ എന്നീ പേരുകളും നമുക്ക് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററിൽ കാണാനാകും.