മിനി സ്ക്രീനിലെ മമ്മൂട്ടി എന്നറിയപ്പെടുന്ന സീരിയൽ നടനാണ് സാജൻ സൂര്യ. വർഷങ്ങളായി മലയാളികളുടെ സ്വീകരണ മുറിയിലേക്ക് മുടങ്ങാത്തുന്ന ഈ താരം പ്രേക്ഷകരുടെ വീട്ടിലെ ഒരു കുടുംബാംഗമായി തന്നെ മാറിക്കഴിഞ്ഞു. നായകനായും സഹ നായകനായും വില്ലനായും എല്ലാം തിളങ്ങിയ താരം ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന സീരിയലിൽ നായകനായി അഭിനയിച്ചു വരികയാണ്. നാടകത്തിൽ നിന്ന് സീരിയൽ എത്തിയ സാജൻ സൂര്യ തിരുവനന്തപുരം സ്വദേശിയാണ്.
ഒരുപാട് കാലമായി മിനി സ്ക്രീനിലെ സജീവ സാന്നിധ്യമായി നിൽക്കുന്ന സാജൻ ഇതുവരെ നൂറോളം പരമ്പരകളിൽ വേഷമിട്ടു കഴിഞ്ഞു. നിരവധി ഹിറ്റ് പരമ്പരകളുടെയും ചില സിനിമകളുടെയും ഭാഗമായിട്ടുള്ള സാജന് അഭിനയം മാത്രമല്ല മറ്റൊരു തൊഴിൽ കൂടിയുണ്ട്. അഭിനയരംഗത്തേക്ക് പ്രവേശിക്കും മുന്നേ തന്നെ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു സാജൻ സൂര്യ. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് ഈ മേഖലയിലേക്ക് ചുവടുവെച്ചപ്പോഴും തൻറെ തൊഴിലിന് ഒരു കേടുപാടും വരുത്താതെ ജോലികൾ കൃത്യമായി പൂർത്തിയാക്കിയാണ് അതോടൊപ്പം അഭിനയവും താരം മുന്നോട്ടു കൊണ്ടു പോകുന്നത്. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ് ക്ലർക്ക് ആയാണ് സാജൻ ജോലി ചെയ്യുന്നത്.
ഭാര്യ വിനീതയ്ക്കും രണ്ടു മക്കൾക്കും ഒപ്പം ഒരു മികച്ച ഗൃഹനാഥനായും ജീവിക്കുന്ന സാജൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ഇപ്പോഴാണ് പല ആരാധകരും അറിയുന്നത്. സർക്കാർ ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ടുപോകുവാൻ കഴിയുന്നൽ സാജൻ ഏറ്റവും അധികം നന്ദി പറയുന്നത് സ്വന്തം കുടുംബത്തിനും ഒപ്പം ജോലി ചെയ്യുന്നവർക്കുമാണ്. കൂടെയുള്ളവരുടെ പിന്തുണ കൊണ്ട് മാത്രമാണ് തനിക്ക് ഇത്രയും കാലം മുന്നോട്ടുപോകാൻ സാധിച്ചതെന്നും സാജൻ പറയുന്നു. പല ഓഫീസുകളിലും ഒപ്പം നിന്ന് പാര പണിയുന്നവർ ഉണ്ടായിരിക്കും പക്ഷേ തന്റെ കാര്യത്തിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. തന്റെ ഡിപ്പാർട്ട്മെൻറ് ആരും തനിക്ക് ഒരു ദോഷവും ഉണ്ടാകുന്ന രീതിയിൽ നിന്നിട്ടില്ലെന്നും നടൻ പറയുന്നു.
ജോലി ചെയ്യുന്നവർ മാത്രമല്ല ഭാര്യയും മക്കളും എല്ലാം സാജൻ ഒപ്പം നിൽക്കുന്നവരാണ്. സ്വന്തം ജോലിയും കഴിയറും എല്ലാം ഉപേക്ഷിച്ചാണ് ഭാര്യ വിനീത മക്കളുടെ കാര്യം നോക്കി വീട്ടമ്മ ആയിക്കഴിയുന്നത്. ഭർത്താവിന്റെ തിരക്ക് കണക്കിലെടുത്ത് രണ്ടുപേരും ജോലി ചെയ്താൽ കുടുംബത്തിൻറെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് തിരിച്ചറിവിലാണ് ഭർത്താവിന്റെ ഇഷ്ടവും കരിയർ എല്ലാം നോക്കി നർത്തകി കൂടിയായ വിനീത നിൽക്കുന്നത്. വിദ്യാർത്ഥിനികളായ മാളവിക മീനാക്ഷി എന്നിവരാണ് സാജന്റെയും വിനീതിയുടെയും മക്കൾ. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന സതീശൻ നായരായിരുന്നു സാജന്റെ അച്ഛൻ.
മിനി സ്ക്രീനിൽ ഒരുപാട് കാലമായി സജീവ സാന്നിധ്യമായി തിളങ്ങിനിൽക്കുന്ന സാജൻ സൂര്യ സ്ത്രീയിലെ ഗോപൻ എന്ന നിത്യഹരിത കഥാപാത്രം മുതൽ പുതിയ കഥാപാത്രമായ ഗീതാഗോവിന്ദത്തിലെ നായകനായി വരെ എത്തി നിൽക്കുകയാണ്. ഓരോ വേഷവും പ്രേക്ഷകർക്ക് പ്രിയങ്കരമായതാണ്. നൂറോളം പരമ്പരകളിൽ വേഷമിട്ട സാജൻ ഇപ്പോഴും മിനിസ്ക്രീനിലെ നായക സങ്കല്പത്തിലുള്ള മലയാളികളുടെ താരമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജീവിതത്തിലെ മികച്ച നിമിഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
സീരിയലിലെ മമ്മൂക്ക എന്നൊക്കെയാണ് സാജനെ പ്രിയപ്പെട്ടവർ വിളിക്കുന്നത്. സിനിമയിലേക്ക് വരാൻ ഏറെ ആഗ്രഹിച്ച നടൻ കൂടിയായിരുന്നു സാജൻ. അതിനു വേണ്ടി രണ്ടുവർഷത്തോളം ബ്രേക്ക് എടുക്കുകയും ചെയ്തു. എന്നാൽ പ്രതീക്ഷ പോലുള്ള വേഷങ്ങൾ തേടി വരാത്തതിനാൽ മികച്ച രീതിയിൽ ഉള്ള സീരിയലുകൾ തിരഞ്ഞെടുക്കുന്നതിലേക്ക് ശ്രദ്ധിക്കുകയായിരുന്നു പിന്നീട്.