പിന്നാലെ ഓടുമ്പോൾ ആ വീഡിയോ കൂടുതൽജീവിതനൗക എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മനീഷ. ഏതാണ്ട് രണ്ട് വർഷങ്ങൾക്കു മുമ്പാണ് മനീഷ വിവാഹിതയായത്. ഇരുവർക്കും ഇപ്പോൾ ഒരു മകനും ഉണ്ട്. ഇപ്പോഴിതാ മനീഷ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനസ്സിൽ കയറിപറ്റുന്നത്. താരം പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.
എല്ലാവരും സ്വന്തം കാര്യങ്ങൾക്ക് പിറകെ ഓടുമ്പോൾ ഈ വീഡിയോ കൂടുതൽ കാര്യമാവുകയാണ്. ഭക്ഷണപ്പൊതികൾ ഉണ്ടാക്കി അത് പാവപ്പെട്ടവർക്ക് നൽകുകയാണ് മനീഷ. ഭക്ഷണമെല്ലാം ഉണ്ടാക്കി അത് പൊതിഞ്ഞു കെട്ടി അനാഥ കുട്ടികൾക്ക് നൽകുന്ന വീഡിയോ ആണ് മനീഷ പങ്കുവെക്കുന്നത്. ഒരു കൈയിൽ പൊതിയുകയും മറുകയ്യിൽ കുഞ്ഞിനെ എടുത്തു വച്ചിരിക്കുന്നത് നമുക്ക് കാണാം. മനീഷയുടെ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഇടയിലേക്ക് എത്തുന്നത്.
ഭക്ഷണം ഉണ്ടാക്കി പൊതിഞ്ഞ് സ്നേഹത്തോടെ മനീഷ വിളമ്പുന്നത് കാണാൻ തന്നെ വളരെ ഭംഗിയുണ്ടെന്ന് ആരാധകർ കമൻറ് ചെയ്യുന്നു. പറയാൻ വാക്കുകൾ ഒന്നും തന്നെയില്ല എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം കളിച്ചു ചിരിച്ചു ആഘോഷിച്ചു ആണ് മനീഷ കുട്ടികൾക്ക് ഭക്ഷണപ്പൊതികൾ നൽകിയത്. മനുഷ്യരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി. ഇരുവരുടെയും അറേഞ്ച് മാര്യേജ് ആയിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെ ആയിരുന്നു മനീഷ അഭിനയരംഗത്ത് എത്തിയത്.
പിന്നീട് സിനിമയിൽ നിന്നും സീരിയലിലേക്ക് ചേക്കേറുകയായിരുന്നു പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ ആയിരുന്നു താരം മിനിസ്ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇടയ്ക്കുവെച്ച് സീരിയലിലെ കഥയും കഥാപാത്രങ്ങളും താരങ്ങളും മാറുകയായിരുന്നു. ജീവിതനൗക എന്ന സീരിയലിൽ വില്ലത്തിയായി എത്തിയ താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. പേരിലെ സിംഗിനെ കുറിച്ച് മുൻപൊരിക്കൽ മനീഷ വാചാലയായിരുന്നു. മനീഷ സിംഗ് എന്ന പേര് മലയാളികൾക്ക് അറിയാം.
സിക്ക് കുട്ടിയാണ് മലയാളത്തിലെ ഈ താരം എന്ന് മലയാളികൾ അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. അതോടൊപ്പം തന്നെയാണ് പേരിലെ സിങ്ങിനെ കുറിച്ച് താരം വ്യക്തമാക്കുന്നത്. പകുതി മലയാളിയും പകുതി പഞ്ചാബിയും ആണ് താരം. അച്ഛൻ പഞ്ചാബിയും അമ്മ നല്ല അസ്സൽ മലയാളിയും. അതുകൊണ്ട് രണ്ടും കലർന്ന ഭാഷാരീതിയും സ്വഭാവരീതിയുമാണ് തനിക്കുള്ളത് എന്ന് താരം പറഞ്ഞിരുന്നു.