ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരുള്ള ഒരു ഷോയാണ് ബിഗ് ബോസ്.ബിഗ് ബോസിൽ അണിനിരക്കുന്ന താരങ്ങൾക്ക് എല്ലാം പ്രത്യേക ഫാൻ ക്ലബ്ബുകളും ആരാധകനിരയുമാണ് ഉണ്ടാകാറുള്ളത്.രാജ്യത്ത് വിവിധ ഭാഷകളിൽ ബിഗ് ബോസ് റിയാലിറ്റി ഷോ നടക്കുന്നുണ്ട്.ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 5ന് ആയി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.ഷോ ഉടനെ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം.
ഭാരതി എയർടെൽ ബിഗ് ബോസ് സീസൺ ഫൈവിന്റെ ടൈറ്റിൽ സ്പോൺസർ ആകുമ്പോൾ മലയാളികളുടെ പ്രിയ താരം സൂപ്പർസ്റ്റാർ മോഹൻലാൽ ആയിരിക്കും പതിവുപോലെ ഷോ മലയാളികൾക്കു മുന്നിൽ അവതരിപ്പിക്കുക.വിവിധ മേഖലകളിൽനിന്ന് തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾക്ക് പുറമെ ടൈറ്റിൽ സ്പോൺസർ ആയ ഭാരതി എയർടെൽ മുഖേന പൊതുജനങ്ങളിൽ നിന്ന് ഒരാളെ ഷോയിലേക്ക് തിരഞ്ഞെടുക്കുന്നുമുണ്ട്.
സീസൺ ഫൈവിൽ അണിനിരക്കുന്ന മത്സരാർത്ഥികളെ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയത്തിൽ വളരെയധികം സ്ഥാനം നേടിയ ബിഗ് ബോസ് ഷോകളുടെ ഓരോ സീസണിലും പിറക്കുന്നത് പുതിയ പുതിയ താരങ്ങളാണ്.നാലാം സീസണിന്റൈ ഗ്രാന്റ് ഫിനാലെയ്ക്ക് ലഭിച്ച 78 ശതമാനം പ്രോഗ്രാം ഷെയര്,ബിഗ്ബോസ് എത്രമാത്രം മലയാളി ഹൃദയങ്ങളിലേക്ക് ആഴ്ന്നുകഴിഞ്ഞു എന്നതിന്റെ തെളിവാണ്.
പൊതുജനങ്ങളിൽ നിന്ന് നിശ്ചിത നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു മത്സരാർത്ഥിയെ തിരഞ്ഞെടുക്കുന്നു എന്നത് സീസൺ ഫൈവിനെ വേറെ വ്യത്യസ്തവും പുതുമയുള്ളതും ആക്കി മാറ്റുന്നു.മാറുന്ന കാലത്തിനനുസൃതമായി പുതുമകളും ഒരു പിടി മാറ്റങ്ങളുമായാണ് പ്രേക്ഷകർക്കു മുന്നിലേക്ക് ഈ സീസണിൽ എത്തുക.ഏഷ്യാനെറ്റ് ചാനലിലുള്ള സംരക്ഷണത്തിനു പുറമേ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ബിഗ് ബോസ് സീസൺ ഫൈവ് മുഴുവൻ സമയ സംപ്രേഷണം ഉണ്ടായിരിക്കും