നിരവധി വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇപ്പോഴിതാ സിനിമ ആസ്വാദകർ ഏറെ കാത്തിരുന്ന മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ഒന്നിക്കുന്ന’മലൈക്കോട്ടെ വാലിബൻ’ഷൂട്ടിംഗ് നാളെ ആരംഭിക്കും. ചിത്രം പ്രഖ്യാപിക്കപ്പെട്ട ഒക്ടോബർ മാസം മുതൽ ആരാധകർ വളരെയധികം ആകാംക്ഷയിലാണ്.ഇപ്പോഴിതാ മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വർക്ക് ഔട്ട് വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.
നിരവധി ആരാധകരാണ് ഈ പോസ്റ്റിന് താഴെ മലൈക്കോട്ടെ വാലിബന് ആശംസകൾ ആയി കമന്റ് ഇടുന്നത്.തൻറെ പേഴ്സണൽ ട്രെയിനർ ആയ ജയ്സണ്‍ പോള്സണോടൊപ്പം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോയാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നു.വീഡിയോയിലെ മോഹൻലാലിൻറെ വർക്ക് ഔട്ട് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.ഇതെന്തൊരു മനുഷ്യനാണിത്,പ്രായം വെറും നമ്പറാണ് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ആരാധകർ പോസ്റ്റ് ചെയ്യുന്നത്.
ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്.നിരവധി വ്യത്യസ്തമായ കലാസൃഷ്ടികളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനായ ലിജോയ്ക്കൊപ്പം മോഹൻലാൽ എത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടുമാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിൻറെ ടൈറ്റിലും അണിയറ പ്രവർത്തകരുടെ പേരും അല്ലാതെ മറ്റു വിശദാംശങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതം പ്രശാന്ത് പിള്ളയാണ്.ഗോകുൽദാസ് കലാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറെ വസ്ത്രാലങ്കാരം റോണക്സ് സേവ്യർ ആണ്. അതേസമയം മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം ആണ് ലിജോയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ജനപ്രിയ ചിത്രമായി നൻപകൽ നേരത്ത് മയക്കം തെരഞ്ഞെടുത്തിരുന്നു.