കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി താരം സാമന്ത സൗത്ത് കൊറിയയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ.കഴിഞ്ഞ മാസമാണ് താൻ മയോസൈറ്റിസ് രോഗബാധിതയാണെന്ന് താരം വെളിപ്പെടുത്തിയത്.നിലവിലുള്ള ചികിത്സയിൽ നിന്ന് മെച്ചപ്പെട്ട ചികിത്സയിലൂടെ തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം.നിലവിൽ ഹൈദരാബാദിൽ ആയുർവേദ ചികിത്സയാണ് ചെയ്തിരുന്നത്.
ചികിത്സ പൂർത്തിയാക്കിയ ശേഷം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രം ‘ഖുഷി’യുടെ ചിത്രീകരണത്തില്‍ താരം ജോയിൻ ചെയ്യും. രോഗപ്രതിരോധ സംവിധാനത്തിന് തകരാറിനെ തുടർന്ന് ശരീരത്തിലെ പേശികളുടെ ബലം കുറയുന്ന ഒരു അവസ്ഥയാണ് മയോസൈറ്റിസ്.ഇടയ്ക്കിടെ വീഴുക,കുറച്ചുസമയം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ക്ഷീണം അനുഭവപ്പെടുക എന്നിവയൊക്കെയും രോഗത്തിന്റെ ലക്ഷണങ്ങളാണ്.
കഴിഞ്ഞമാസം തനിക്ക് മയോസൈറ്റിസ് രോഗം ഉണ്ടെന്നും അതിൻറെ ചികിത്സയിൽ ആണെന്നും രോഗം ഉടൻ മാറുമെന്നും അത് നിങ്ങളുമായി പങ്കുവയ്ക്കാൻ തനിക്കാവുമെന്നും പറഞ്ഞാണ് താരം തൻറെ രോഗത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.എന്നാൽ രോഗമുക്തി നേടാൻ കുറച്ചു കാലതാമസം എടുക്കുമെന്നും ഈ കാര്യം അംഗീകരിക്കാനാണ് താൻ ബുദ്ധിമുട്ടുന്നതെന്നും സാമന്ത പറഞ്ഞിരുന്നു.എങ്കിലും ഈ സമയവും കടന്നു പോകും എന്ന പ്രത്യാശയോടെയാണ് സാമന്ത പോസ്റ്റ് അവസാനിപ്പിച്ചത്.
ലക്ഷത്തിൽ വളരെ കുറച്ചു പേർക്ക് മാത്രം സംഭവിക്കുന്ന ഒന്നാണ് സാമന്തയെ ബാധിച്ചിരിക്കുന്ന മയോസസൈറ്റിസ്.ചില മരുന്നുകള്‍,ഗുരുതരമായ ശാരീരിക പരിക്കുകള്‍ എന്നിവയ്ക്കൊപ്പം വൈറല്‍ അണുബാധകളും മയോസിറ്റിസിന് കാരണമാകാറുണ്ട്.കൈകള്‍,കാലുകള്‍,തോളുകള്‍, നാഡിഞ്ഞരമ്പിലെ മസിലുകളെ ബാധിച്ച് പതുക്കെ പതുക്കെയാണ് രോഗം വഷളാവുക.രോഗാവസ്ഥ മറികടന്ന് താരം വീണ്ടും സജീവമായി സിനിമാരംഗത്തേക്ക് എത്താനാണ് ആരാധകർ കാത്തിരിക്കുന്നത്.