ബിഗ് ബോസ് നാലാം സീസണിലെ മത്സരാർത്ഥിയായിരുന്നു നിമിഷ. പരിപാടിയുടെ തുടക്കം മുതൽ തന്നെ മികച്ച പ്രകടനങ്ങൾ ആയിരുന്നു താരം കാഴ്ചവെച്ചത്. താരത്തിന്റെ ഫെമിനിസ്റ്റ് പുരോഗമന നിലപാടുകൾക്കെല്ലാം വളരെ വലിയ രീതിയിലുള്ള പിന്തുണ ലഭിച്ചിരുന്നു. തന്റെ മനസ്സിൽ തോന്നുന്നത് ആരെയും ഭയക്കാതെ തുറന്നുപറയുന്ന ഒരു വ്യക്തിയാണ് നിമിഷ. പരിപാടിക്ക് അകത്തെ നിമിഷ ജാസ്മിൻ റിയാസ് കൂട്ടുകെട്ട് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇന്നും ആ കൂട്ടുകെട്ട് തുടർന്നു പോകുന്നുണ്ട്.
ഒരു നിയമ വിദ്യാർത്ഥിനി ആയിരുന്ന നിമിഷ ഇപ്പോൾ തന്റെ പഠനം എല്ലാം കഴിഞ്ഞ് ദുബായിൽ സെറ്റിൽഡാണ്. താരം ദുബായിലെത്തിയ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. കഴിഞ്ഞദിവസം താരത്തിന് പുതിയൊരു ജോലി ലഭിച്ചതായി താരം തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ സെയിൽസ് മാനേജർ ആയാണ് താരത്തിന് ജോലി ലഭിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് നിമിഷ ബിഗ് ബോസിൽ എത്തിയത്. ഒരു മോഡലും ഫിറ്റ്നസ് കോച്ചും ആണ് നിമിഷ.
അമിതഭാരം ഉണ്ടായിരുന്ന താരം തന്റെ കഠിനപ്രയത്നത്തിലൂടെ അത് കുറച്ച് സുന്ദരി ആയതിന്റെ കഥ എപ്പോഴും ആരാധകർക്ക് പ്രചോദനം ഉളവാക്കുന്നതാണ്. പുതിയ ജോലി ലഭിച്ചു എങ്കിലും മോഡലിംഗും ഫിറ്റ്നസ് കോച്ചിങ്ങും ജോലിക്കൊപ്പം തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നും താരം വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധധാരിയായ താരം എന്തിനാണ് സെയിൽസ് മാനേജർ ജോലി ചെയ്യുന്നത് എന്നായിരുന്നു ആരാധകർ പലരും ചോദിച്ചിരുന്നത്. ‘പൈസ മുഖ്യം ബിഗിലെ’ എന്നായിരുന്നു ഇതിനോട് നിമിഷ പ്രതികരിച്ചത്. എൻറെ ജീവിതകാലം മുഴുവൻ ഒരു കാര്യം മാത്രം ചെയ്ത് ജീവിക്കും എന്ന് പ്ലാൻ ഉള്ള ആൾ അല്ല ഞാൻ.
കരിയർ ജോലിയും എല്ലാം തീർച്ചയായും ഞാൻ മാറ്റിക്കൊണ്ടേയിരിക്കും എന്ന് നിമിഷ തന്നെ തുറന്നു പറഞ്ഞിരുന്നു. നിരവധി ഭാഷകൾ വളരെ മനോഹരമായി തന്നെ കൈകാര്യം ചെയ്യാൻ അറിയാവുന്ന ആളാണ് നിമിഷ. ഹിന്ദിയും, ഇംഗ്ലീഷും, കന്നഡയും, മലയാളവും എല്ലാം മാറി മാറി നിമിഷ സംസാരിക്കാറുണ്ട്. ഇതെങ്ങനെ സാധിക്കുന്നു എന്ന ആരാധകരുടെ ചോദ്യത്തിന് പല ഭാഷകൾ പഠിച്ചെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഇവയെല്ലാം പഠിച്ചെടുത്തതെന്നും ആയിരുന്നു നിമിഷയുടെ മറുപടി.
അഞ്ചു ഭാഷകൾ അറിയുന്നത് തൻറെ പുതിയ ജോലിക്ക് ഏറെ സഹായം ആയതുകൊണ്ടുതന്നെയാണ് തനിക്ക് മികച്ച ശമ്പളത്തിൽ ഈ ജോലിയിൽ ലഭിച്ചതെന്നും നിമിഷ പറയുന്നു. ഇതിനിടയിലാണ് ഒരാൾ നിമിഷയുടെ ഭാഷയെ പരിഹസിച്ച് രംഗത്തെത്തിയത്. ‘നിങ്ങൾ ആരാണ്? നിങ്ങളുടെ ആക്സൻറ് തമാശ ആയിട്ടുണ്ട്! ഏത് ആക്സൻറ് ആണ് നിങ്ങൾ സംസാരിക്കുന്നത്?’ എന്നായിരുന്നു അയാളുടെ കമന്റ്. ‘ഗൂഗിൾ മൈ നെയിം bi’ എന്നായിരുന്നു നിമിഷയുടെ കിടിലൻ മറുപടി. മുൻപും താരത്തിന്റെ ഭാഷയെ പറ്റി കളിയാക്കിയ ആളുകൾക്ക് നിമിഷ നല്ല മറുപടി തന്നെ നൽകിയിട്ടുണ്ട്.