ഹനീഫ് അദേനി നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്’എൻപി 42′ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. മിഖായേൽ എന്ന ചിത്രത്തിനുശേഷം ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.നിവിൻ പോളിയുടെ കരിയറിലെ 42 ആമത് ചിത്രം കൂടിയാണിത്.നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിൻറെ പൂജ കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ദുബായിലാണ് ഇപ്പോൾ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്.ദുബായിയും കേരളവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ആണെന്നാണ് ലഭിക്കുന്ന വിവരം.ബാലു വര്‍ഗീസ്, ഗണപതി,വിനയ് ഫോര്‍ട്ട്,ജാഫര്‍ ഇടുക്കി,സാനിയ ഇയ്യപ്പൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൻറെ ഇതിവൃത്തത്തെ പറ്റി മറ്റു വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.
മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൻറെ മികച്ച വിജയത്തിനുശേഷം 2019ൽ ഫനീഫ് അദേനി നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് മിഖായേൽ.ആക്ഷനും ഫ്ലൈറ്റിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ഒരു റിവഞ്ച് ത്രില്ലർ ആയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് നേടാനായത്.സുരാജ് വെഞ്ഞാറമൂട്,സിദ്ദിഖ്,സുദേവ് നായർ ഉണ്ണിമുകുന്ദൻ,മഞ്ജിമ മോഹൻ, ശാന്തികൃഷ്ണ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് നിവിന്റെ അവസാനം റിലീസ് എത്തിയ ചിത്രം.ഒരു കോമഡി ഫൺ എന്റർടൈനറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ അല്ല തിയേറ്ററുകളിൽ നിന്ന് നേടിയെടുക്കാൻ ആയത്.കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രത്തിനുശേഷമാണ് റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഈ ചിത്രത്തിലൂടെ ഒന്നിച്ചത്.അജു വർഗീസ്,സൈജു കുറുപ്പ്,സിജു വിത്സൺ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.