മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദർശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങി നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിരുന്നു ദർശന. അഭിനയിച്ച പരമ്പരകൾ ജനപ്രിയമായ മികച്ച പ്രകടനം കാഴ്ചവച്ചതും ദർശനയെ അതിവേഗം കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറ്റുകയായിരുന്നു. ദർശനയും അനൂപും ഇപ്പോൾ സി കേരളത്തിലെ ഞാനും എൻറെ ആളും എന്ന പരിപാടിയിലൂടെ വൈറൽ ആവുകയാണ്. പരിപാടിയുടെ പുതിയ പ്രമോ പുറത്തുവന്നിരിക്കുകയാണ്.
ഇതാണ് ദർശനയും അനൂപും വീണ്ടും വൈറലാക്കാനുള്ള പ്രധാന കാരണമായി മാറുന്നത്. സുഹൃത്തുക്കളെ ഷോയിലേക്ക് കൊണ്ടുവരുന്നതും സ്കൂളിലെ ചില അനുഭവങ്ങളെ കുറിച്ച് പറയുന്നതുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. മരിച്ചുപോയ തൻറെ സുഹൃത്തിനെ കുറിച്ചാണ് അനൂപ് പറയുന്നത്. തന്റെ വാക്ക് അറം പറ്റിയത് പോലെ ഇന്ന് അവൻ ഞങ്ങളുടെ കൂടെ ഇല്ല എന്നാണ് ഇപ്പോൾ അനൂപ് പറയുന്നത്. അവന്റെ പേരാണ് പക്ഷേ എൻറെ മകൻ ഞാൻ നൽകിയതെന്നും സിനിമ കഥ പോലെ തോന്നുന്നു അല്ലേ എന്നൊക്കെയാണ് അനൂപ് ചോദിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ വാർത്ത ആരാധകർ ഏറ്റെടുക്കുന്നു. വികാരഭരിതമായിട്ടാണ് അനൂപ് ഈ കാര്യം പറഞ്ഞത്. കഴിഞ്ഞ നാളുകൾക്കു മുമ്പ് ദർശനയും അനൂപും വൈറലായ വീഡിയോ ഈ പരിപാടിയിലൂടെ വന്നതാണ്. അവിടെ വച്ചാണ് ദർശനയ്ക്ക് അച്ഛനെയും കുടുംബത്തെയും വീണ്ടും കാണാൻതൻറെ സാധിച്ചത്. ദർശനയുടെ അച്ഛൻ തന്നെയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാനിയായി മാറിയത്.
തൻറെ ഇളയ മകൾ ഇറങ്ങിപ്പോയ സമയത്ത് തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. എല്ലാവരും കണ്ണ് നനയിച്ച കഥ തന്നെയായിരുന്നു അന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ആദ്യമൊക്കെ ദർശനക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നുവെങ്കിലും പിന്നാലെ അവർ തമ്മിൽ ഉള്ള സ്നേഹം കണ്ട് ആരാധകർ എല്ലാം മറക്കുകയായിരുന്നു. അതിന് പിന്നാലെയാണ് അനൂപിന്റെ ഈ തുറന്ന് പറച്ചിൽ കൂടി വൈറലാകുന്നത്.
എൻറെ മരിച്ചുപോയ സുഹൃത്തിൻറെ പേരാണ് എൻറെ മകന് വച്ചിരിക്കുന്നത് എന്ന് കേട്ടപ്പോൾ തന്നെ ആരാധകർ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. അക്കൂട്ടത്തിൽ അനൂപ് പറയുന്നത് മരിച്ചുപോയ സുഹൃത്തിൻറെ വിശേഷങ്ങളുമാണ്. ഇന്ന് അവൻ ഞങ്ങളുടെ കൂടെയില്ല. വികാരഭരിതമായി അനൂപ് പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു.