മലയാളി സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ ഒരു വ്യക്തിയാണ് മാളവിക കൃഷ്ണദാസ്. മാളവികയെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. തന്റേതായ അഭിനയമികവും ഡാൻസ് മികവും കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ആരാധകരെ കയ്യിലെടുത്ത വ്യക്തിയാണ് മാളവിക. തന്റെ ശൈലിയിലുള്ള ഡാൻസ് വീഡിയോകളും നീളം ഉള്ള മുടിയും വലിയ കണ്ണുകളും ചിരിച്ച മുഖവും തന്നെയാണ് ആരാധകർ എപ്പോഴും ശ്രദ്ധിക്കാനുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാളവികയും തേജസ് ജ്യോതിയും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഇവർ രണ്ടുപേരും പണ്ട് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായവരാണ്. റിയാലിറ്റി ഷോയിലെ പ്രേമം എന്ന റൗണ്ടിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചപ്പോൾ അന്ന് സംവൃത സുനിലും ചാക്കോച്ചനും ലാൽ ജോസും പറഞ്ഞത് വർഷങ്ങൾക്ക് ശേഷം സംഭവിക്കാൻ പോകുന്നു എന്ന കണ്ടെത്തലാണ് ആരാധകർ തന്നെ നടത്തിയിരുന്നത്. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ മഴവിൽ മനോരമ തന്നെ ഇപ്പോൾ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്.
മാളവികയും തേജസ്സും യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചാലോ എന്നും, ഒന്നിച്ചാൽ അടിപൊളി ആയിരിക്കുമെന്നും കിടിലം ജോഡി ആണെന്നും അന്ന് സംവൃതയും, ലാൽ ജോസും, ചാക്കോച്ചനും പറഞ്ഞത് വർഷങ്ങൾക്കുശേഷം സംഭവിക്കാൻ പോകുമ്പോൾ മഴവിൽ മനോരമയുടെ ടൈറ്റിലും തമ്പ്നെയിലും തന്നെ അതാണ്. പെണ്ണുകാണൽ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചു മാളവിക യൂട്യൂബ് ചാനലിലൂടെ എത്തിയപ്പോൾ നൃത്ത റിയാലിറ്റി ഷോയിലൂടെയും നായിക നായകനിലൂടെയും സുപരിചിതരായ മാളവികയും തേജസ് ജ്യോതിയും വിവാഹിതരാകുന്നു എന്ന വാർത്ത ആരാധകർ ഏറ്റെടുത്തു.
ലാൽ ജോസ് സിനിമയിലെ താരങ്ങളെ തിരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോ ആയിരുന്നു നായിക നായകൻ. ഷോയിലെ മത്സരാർത്ഥികളായിരുന്നു മാളവികയും തേജസ്സും. ഷോയിലെ പ്രേമം റൗണ്ട് ആണ് ഞങ്ങൾ ആദ്യമായി ഒന്നിച്ചു ചെയ്തത്. അവിടെ നിന്നും ഇപ്പോൾ വരെ ഞങ്ങൾ എത്തി നിൽക്കുന്നു. ലോക്ക് ഡൗൺ സമയത്താണ് ഈ പ്രൊപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസ്സ് ആയിരുന്നു. ആ ആലോചന വിവാഹം വരെ എത്തിനിൽക്കുന്നു എന്ന് മാളവിക പറയുന്നു. നായിക നായകൻ കഴിഞ്ഞിട്ട് തട്ടിൽ പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷം ഞാൻ ഷിപ്പിലേക്ക് തിരിച്ചു പോയി.
കുറെ കല്യാണ ആലോചനകൾ വരുന്നുണ്ടായിരുന്നു. എനിക്ക് മാളുവിനെ നന്നായി അറിയാം. ഞങ്ങൾ റിലേഷൻഷിപ്പിൽ ആയിരുന്നില്ല. അറിയുന്ന ഒരാളെ കല്യാണം കഴിച്ചാൽ നന്നായിരിക്കും എന്ന് എനിക്ക് തോന്നി അങ്ങനെയാണ് മാളുവിലേക്ക് എത്തിയതെന്ന് തേജസ് ആരാധകരോട് പറഞ്ഞു.