നിരവധി കാലങ്ങളായി ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കലാകാരിയാണ് ഷംന കാസിം.തെന്നിന്ത്യൻ സിനിമാലോകത്തും ഷംന സജീവമാണ്.ഈ കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് ഷംന കാസിമും ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയും വിവാഹിതരായത്.ഇപ്പോഴിതാ 9 മാസം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ അടുത്തിടെയാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്.ഡിസംബർ അവസാനത്തോടെ തൻറെ യൂട്യൂബ് ചാനലിലൂടെയാണ് അമ്മയാകുവാൻ പോകുന്ന സന്തോഷവാർത്ത ഷംന പങ്കുവെച്ചത്.
‘ഒരു ആൺകുഞ്ഞ് പിറന്നുവെന്നും എല്ലാവരുടെയും അനുഗ്രഹങ്ങളും ആശിർവാദവും’ വേണമെന്ന് പറഞ്ഞു കൊണ്ടാണ് ഷംന തൻറെ സോഷ്യൽ മീഡിയയിൽ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. തൻറെ പ്രസവം കൈകാര്യം ചെയ്ത ഡോക്ടറിനും ആശുപത്രി ജീവനക്കാർക്കും നന്ദി പറഞ്ഞുകൊണ്ട് അവർക്കൊപ്പം ഉള്ള ചിത്രവും ഷംന പങ്കുവെച്ചിട്ടുണ്ട്.ഇപ്പോഴിതാ തൻറെ കുഞ്ഞിൻറെ പേര് ആരാധകരെ അറിയിച്ചിരിക്കുകയാണ് ഷംന.ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. ഷംനയുടെ ഭർത്താവ് ഷാനിദിന്റെ 24 വർഷത്തെ യു എ ഇ ജീവിതത്തിന്റെ ആദരവായി ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻറാഷിദ് അൽ മക്തൂമിന്റെ പേരാണ് കുഞ്ഞിന് നൽകിയത്.
നിരവധി ആരാധകരും,സെലിബ്രിറ്റികളും ആണ് ഷംനയ്ക്കും കുഞ്ഞിനും ആശംസാ കമന്റുകളുമായി എത്തുന്നത്.ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതയായ ഷംന പിന്നീട് അഭിനയ രംഗത്തേക്കും എത്തുകയായിരുന്നു.2004ൽ മഞ്ഞുപോലെ ഒരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷംനയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം.പിന്നീട് അന്യഭാഷകളിൽ സഹനടിയായും നായിക നടിയായും ഷംന തിളങ്ങി.അലി ഭായ്, കോളജ് കുമാരൻ,ചട്ടക്കാരി എന്ന ചിത്രങ്ങളിലും ഷംന ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി.ജോസഫ് എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരമാണ് ഷംനയുടെ അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം.
അടുത്തിടെ നടന്ന ഷംനയുടെ വളകാപ്പ് ചടങ്ങിന് ദീപ്തി വിധു പ്രതാപ്,രഞ്ജിനി ഹരിദാസ്,തെസ്നി ഖാൻ,സരയു,കൃഷ്ണ പ്രഭ,ശ്രുതി ലക്ഷ്മി,ശ്രീലയ എന്നീ താരങ്ങൾ പങ്കെടുത്തിരുന്നു.മെറൂണ്‍ നിറത്തിലുള്ള പട്ടുസാരിയിലാണ് ഷംന വളകാപ്പിന് തിളങ്ങിയത്.ഹെവി ആഭരണങ്ങളും കുപ്പിവളകും ധരിച്ച് വളരെ സുന്ദരിയായിരുന്നു ചടങ്ങിൽ ഷംന.ഡിസംബര്‍ അവസാനത്തോടെ ആണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത തന്റെ യൂട്യൂബ് ചാനലിലൂടെ ഷംന കാസിം പങ്കുവച്ചത്.പടം പേസും,പിസാസ് 2, അമ്മായി,ദസറ,ബാക്ക് ഡോര,വൃത്തം തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് ഷംനയുടെതായി റിലീസിന് എത്താൻ ഉള്ളത്.