ഷാഫിയുടെ സംവിധാനത്തിൽ ഷറഫുദ്ദീൻ നായകനായ ആനന്ദം പരമാനന്ദം എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ ഗാനം പുറത്തിറങ്ങി.മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.‘എന്തിനെന്റെ നെഞ്ചിനുള്ളിലെ കൂടുതാഴിടാൻ മറന്ന നാൾ’എന്ന ഹരിശങ്കറും മീനാക്ഷിയും പാടിയ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
സപ്ത തരംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സിന്ധുരാജാണ്.സിന്ധുരാജും സംവിധായകൻ ഷാഫിയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ഡിസംബർ 23നാണ് തിയേറ്ററുകളിൽ എത്തുക. പാലക്കാടും പരിസരപ്രദേശങ്ങളിലും ആയി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഒരു ഫീൽഗുഡ് കോമഡി എന്റർടെയ്നർ ആയിരിക്കും.
ഷറഫുദ്ദീൻ ഇന്ദ്രൻസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ അജു വർഗീസ്,ബൈജു സന്തോഷ്,സാദിഖ്,സിനോയ് വർഗീസ്,ഒ.പി. ഉണ്ണികൃഷ്ണൻ,നിഷ സാരംഗ്, അനഘ നാരായണൻ എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ നമ്മെ പൊട്ടിച്ചിരിപ്പിച്ച സംവിധായകൻ ഷാഫി ഷറഫുദ്ദീൻ കൂട്ടുകെട്ട് മറ്റൊരു കോമഡി ഹിറ്റ് സമ്മാനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.മനോജ് പിള്ള ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് സാജനാണ്.
പഞ്ചവർണതത്ത,ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ആനന്ദം പരമാനന്ദം.പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്,ആർട്ട് ഡയറക്ടർ അർക്കൻ എസ് കർമ്മ,മേക്കപ്പ് പട്ടണം റഷീദ്,ഗായകർ വിജയ് യേശുദാസ്,വിനീത് ശ്രീനിവാസൻ,കോസ്റ്റ്യൂംസ് സമീറ സനീഷ്,സ്റ്റിൽ ഫോട്ടോഗ്രാഫർ ഹരി തിരുമല,പി ആർ ഒ വാഴൂർ ജോസ്,ടൈറ്റിൽ ഡിസൈൻ ടെൻപോയിന്റ്, ഡിസൈൻ പ്രമേഷ് പ്രഭാകർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.